ഇന്ത്യ പ്രിഡേറ്റര്‍ ഡ്രോണുകള്‍ വാങ്ങുന്നു

വാഷിംങ്‌ടണ്‍: അമേരിക്കയില്‍നിന്ന്‌ 30 സായുധ പ്രിഡേറ്റര്‍ ഡ്രോണുകള്‍ (ആളില്ലാതെ പറക്കുന്ന വിമാനങ്ങള്‍)ഇന്ത്യ വാങ്ങുന്നു. അതിനുളള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. മൂന്നുലക്ഷംകോടി ഡോളറിന്റെ ഇടപാടാണിതെന്ന്‌ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്‌തു. കരാര്‍ യാഥാര്‍ത്ഥ്യമായാല്‍ പ്രിഡേറ്റര്‍ ഡ്രോണ്‍ സ്വന്തമാകുന്ന നാറ്റോസഖ്യത്തില്‍ അംഗമല്ലാത്ത ആദ്യരാജ്യമായി ഇന്ത്യമാറും.

എംക്യു 9 ബി സി ഗാര്‍ഡിയന്‍ ഡ്രോണാണ്‌ ഇന്ത്യ വാങ്ങുന്നത്‌. കര,നാവിക,വ്യോമ സേനകള്‍ക്ക്‌ 10 വീതം ഡ്രോണുകള്‍ ലഭ്യമാക്കാനാണ്‌ ഇന്ത്യയുടെ നീക്കം. 2017ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അന്നത്തെ യുഎസ്‌ പ്രസിഡന്റ് ഡോണാള്‍ഡ്‌ ട്രംപുമായി നടത്തിയ കൂടിക്കാഴ്‌ചയില്‍ ഇരുരാജ്യങ്ങളും തമ്മില്‍ സുപ്രധാന പ്രതിരോധ ഇടപാടുകള്‍ പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന്‌ പ്രിഡേറ്റര്‍ ഡ്രോണുകള്‍ വങ്ങുന്നതിനെപ്പറ്റിയുളള ചര്‍ച്ചകളും ശക്തമായി. യുഎസിന്റെ മുഖ്യ പ്രതിരോധ പങ്കാളിയെന്ന പദവി ഉപയോഗപ്പെടുത്തി വേഗത്തില്‍ ഡ്രോണുകള്‍ എത്തിക്കാനാണ്‌ ഇരുരാജ്യങ്ങളും ശ്രണിക്കുന്നതെന്നാണ്‌ വിവരം. അതിര്‍ത്തിയില്‍ ചൈന സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ പ്രിഡേറ്റര്‍ സോണുകള്‍ ഇന്ത്യക്ക്‌ കൂടുതല്‍ കരുത്ത്‌ പകരും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →