ദേശീയപാത സ്ഥലം ഏറ്റെടുക്കല്‍: കൊല്ലത്ത് 1384 കോടി രൂപ നഷ്ടപരിഹാരമായി നല്‍കി

കൊല്ലം: ദേശീയപാത വികസനത്തിന്റെ ഭാഗമായി ഏറ്റെടുത്ത ഭൂമിക്കുള്ള നഷ്ടപരിഹാരത്തുക വിതരണം ജില്ലയില്‍ തുടരുന്നു. 1,384 കോടി രൂപയാണ് ഇതുവരെ നല്‍കിയത് എന്ന് ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍ അറിയിച്ചു. 60 ശതമാനത്തിലേറെ പുരോഗതിയാണ് കൈവരിക്കാനായത്. ആകെ 3768 കേസുകളാണുള്ളത്. തുക വിതരണം ത്വരിതപ്പെടുത്താന്‍ ദേശീയപാത വിഭാഗത്തില്‍ പ്രത്യേക വിഭാഗം രൂപീകരിച്ച് പ്രവര്‍ത്തിക്കുകയാണ്. ഭൂമി നഷ്ടമായവര്‍ക്ക് അടിയന്തരമായി തുക നല്‍കുന്നതിനാണ് മുന്‍ഗണന. നടപടിക്രമങ്ങളില്‍ മാറ്റം വരുത്തി രണ്ടര മാസത്തിനുള്ളിലാണ് തുക വിതരണത്തില്‍ വലിയ പുരോഗതി സൃഷ്ടിക്കാനായത്. തുടക്കത്തില്‍ 16 കോടി രൂപയായിരുന്നു നല്‍കിയിരുന്നത് എന്നും കലക്ടര്‍ വ്യക്തമാക്കി. പ്രവര്‍ത്തനത്തില്‍ നാഷനല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ സംതൃപ്തി അറിയിച്ച് ഉപഹാരവും നല്‍കിയെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →