ലോകകപ്പ്: റഷ്യ വേദി ആയാല്‍ കളിക്കാന്‍ തയ്യാറല്ലെന്ന് സ്വീഡന്‍

സ്റ്റോക്ക്ഹോം: ലോകകപ്പ് പ്ലേ ഓഫ് മല്‍സരത്തിന് റഷ്യ വേദി ആയാല്‍ കളിക്കാന്‍ തയ്യാറല്ലെന്ന് സ്വീഡന്‍. ഉക്രെയ്നെതിരേ റഷ്യ യുദ്ധം നടത്തുന്ന സാഹചര്യത്തില്‍ അവിടെ വച്ച് ഒരു മല്‍സരം നടത്തുന്നതിനെ കുറിച്ച് ചിന്തിക്കാന്‍ കഴിയില്ലെന്ന് സ്വീഡിഷ് ഫുട്ബോള്‍ അസോസിയേഷന്‍ അറിയിച്ചു. ഉക്രെയ്നിലെ ജനങ്ങളുടെ അവസ്ഥ വേദനാജനകമാണെന്നും ചീഫ് കാള്‍ എറിക് നില്‍സണ്‍ അറിയിച്ചു. മാര്‍ച്ച് 24നാണ് ഗ്രൂപ്പ് ബിയില്‍ ലോകകപ്പ് പ്ലേ ഓഫ് മല്‍സരത്തില്‍ സ്വീഡന്‍ ചെക്ക് റിപ്പബ്ലിക്കിനെ നേരിടുക. ഈ മല്‍സരത്തിലെ വിജയികള്‍ പോളണ്ട്-റഷ്യാ മല്‍സരത്തിലെ വിജയികളുമായാണ് ഏറ്റുമുട്ടുക. സ്വീഡന്‍ ചെക്കിനോ തോല്‍പ്പിക്കുകയും റഷ്യ പോളണ്ടിനെ തോല്‍പ്പിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സ്വീഡന്‍-റഷ്യാ മല്‍സരത്തിന് അരങ്ങൊരുങ്ങുക. ഈ മല്‍സരം മാര്‍ച്ച് 29 ന് റഷ്യയിലാണ് നടക്കുക.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →