പ്രതിരോധം ശക്തിപ്പെടുത്തുന്നതിന് കൂടുതല്‍ നടപടികള്‍ കൈക്കൊള്ളുമെന്ന് നാറ്റോ

കീവ്: റഷ്യ യുക്രെയ്നില്‍ അധിനിവേശം ആരംഭിച്ചതിന് പിന്നാലെ നാറ്റോ സഖ്യത്തിന്റെ പ്രതിരോധം ശക്തിപ്പെടുത്തുന്നതിന് കൂടുതല്‍ നടപടികള്‍ കൈക്കൊള്ളുമെന്ന് നാറ്റോ. നാറ്റോയുടെ 30 അംഗരാജ്യങ്ങളുടെ അടിയന്തര ഉച്ചകോടിയിലാണ് തീരുമാനം. ഷെല്ലാക്രമണത്തില്‍ തങ്ങളുടെ 40 സെനികരും പത്തോളം സാധാരണക്കാരും കൊല്ലപ്പെട്ടതിന് പിന്നാലെ പ്രസിഡന്റ് വ്‌ളോദിമിര്‍ സെലെന്‍സ്‌കി റഷ്യയുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചെന്ന് അറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് നാറ്റോ തീരുമാനം പുറത്തുവന്നിരിക്കുന്നത്.

Share
അഭിപ്രായം എഴുതാം