കോഴിക്കോട്: തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബോധവത്കരണ മത്സരം സംഘടിപ്പിക്കുന്നു

കോഴിക്കോട്: 2022ലെ ദേശീയ സമ്മതിദായക ദിനത്തിന്റെ ഭാഗമായി ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സമ്മതിദായകര്‍ക്കുളള ബോധവത്കരണ മത്സരം സംഘടിപ്പിക്കുന്നു. ‘എന്റെ ഭാവിയാണ് എന്റെ വോട്ട്’ എന്ന പ്രമേയത്തെ അടിസ്ഥാനപ്പെടുത്തി ക്വിസ്, സംഗീതം, വീഡിയോ നിര്‍മാണം, പോസ്റ്റര്‍ ഡിസൈന്‍, പരസ്യ വാചകം ഇനങ്ങളിലായി മത്സരം നടത്തും. വിജയികള്‍ക്ക് ക്യാഷ് പ്രൈസ് നല്‍കുന്നതാണ്.

മത്സരപരിപാടികളില്‍ പങ്കെടുക്കുന്നവര്‍ അവരുടെ സൃഷ്ടികള്‍ പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍ തുടങ്ങിയ വിശദവിവരങ്ങള്‍ സഹിതം മാര്‍ച്ച് 15ന് മുമ്പായി votercontest@eci.gov.in -ലേക്ക് അയക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ ഇലക്ഷന്‍ വിഭാഗം, താലൂക്ക് ഇലക്ഷന്‍ വിഭാഗം എന്നിവിടങ്ങളില്‍നിന്നും അറിയാവുന്നതാണ്. വെബ്സൈറ്റ്: https://voterawarenesscontest.in/

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →