വാഷിങ്ടണ്‍/ലണ്ടന്‍: ബെലാറസിലും ക്രിമിയയിലും പശ്ചിമ റഷ്യയിലുമായി യുക്രൈനെ ഉന്നമിട്ടുള്ള റഷ്യന്‍ പടയൊരുക്കത്തിന്റെ ഉപഗ്രഹ ദൃശ്യങ്ങള്‍ വീണ്ടും പുറത്ത്. ഉക്രൈന്‍ അതിര്‍ത്തിയില്‍ നിന്ന് തങ്ങളുടെ സൈന്യത്തെ പിന്‍വലിച്ചെന്നു റഷ്യ അവകാശപ്പെട്ടതിന് പിന്നാലെയാണിത്.റഷ്യയുടെ അവകാശവാദം പൊള്ളയാണെന്നു യു.എസ്. അറിയിച്ചു. സ്പേസ് ടെക്നോളജി കമ്പനിയായ മാക്സാര്‍ പകര്‍ത്തിയ ഉപഗ്രഹ ചിത്രങ്ങളെ ആധാരമാക്കിയാണ് യു.എസിന്റെ വെളിപ്പെടുത്തല്‍.മേഖലയില്‍ ഏഴായിരത്തിലധികം ഭടന്‍മാരെ റഷ്യ വിന്യസിച്ചിട്ടുണ്ടെന്നു യു.എസ്. വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. ബുധനാഴ്ചയാണ് ഇവരില്‍ ഒരു ഭാഗം എത്തിയത്.ബെലാറസ്- യുക്രൈന്‍ അതിര്‍ത്തിക്കു കേവലം ആറു കിലോമീറ്റര്‍ ഇപ്പുറം െസെനിക നീക്കത്തിനായി കെട്ടിപ്പടുത്തിയ താല്‍ക്കാലിക പാലം ഉള്‍പ്പെടെ ദൃശ്യമായി. 48 മണിക്കൂറിനകത്തുള്ള പുതിയ സാറ്റെലെറ്റ് ദൃശ്യങ്ങളിലാണ് ഇത്.ഒപ്പം ക്രിമിയയിലും പശ്ചിമ റഷ്യയിലുമായുള്ള സൈനികവ്യൂഹമടക്കമുള്ള പുതിയ സന്നാഹങ്ങളും മാക്സറിന്റെ െഹെ റെസൊല്യൂഷന്‍ ഉപഗ്രഹചിത്രങ്ങളില്‍ വ്യക്തമാണ്. പീരങ്കിപ്പടയുടെയും ആക്രമണ ഹെലികോപ്ടറുകളുടെയും പരിശീലനത്തിന്റെ ഉപഗ്രഹ ദൃശ്യങ്ങളും പുറത്തുവന്നു. ഇതോടെ യുക്രൈന്‍ അതിര്‍ത്തിയിലെ സൈനിക സന്നാഹം കുറച്ചെന്ന റഷ്യന്‍ വാദത്തെ നാറ്റോയും തള്ളി. ബലാറസിലും ഉക്രൈന്റെ മറ്റ് കര/കടല്‍ അതിര്‍ത്തികളിലും ഇപ്പോള്‍ നടക്കുന്ന െസെനികാഭ്യാസം പൂര്‍ത്തിയായാല്‍ സൈന്യം മടങ്ങുമെന്ന് റഷ്യ നേരത്തെ അറിയിച്ചിരുന്നു. ബലാറസുമായി ചേര്‍ന്ന് നടത്തുന്ന സൈനികാഭ്യാസം അവസാനിച്ചതിനെ തുടര്‍ന്ന് ആ മേഖലയില്‍ നിന്നും സൈന്യം പിന്മാറിയെന്നും റഷ്യ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
എന്നാല്‍, റഷ്യയുടെ വാക്ക് വിശ്വസിക്കില്ലെന്നും നേരിട്ട് കണ്ടാല്‍ മാത്രമേ പിന്മാറ്റം അംഗീകരിക്കുവെന്നുമായിരുന്നു ഉക്രൈന്റെ മറുപടി. അതിന് പുറകെയാണ് റഷ്യ തങ്ങളുടെ വാദം ആവര്‍ത്തിച്ചതും യു.എസ്. ഇതു നിഷേധിച്ചതും.യുക്രൈന്‍ ഐക്യദിനമായ ബുധനാഴ്ച റഷ്യ അക്രമണം ആരംഭിക്കുമെന്നായിരുന്നു യു.എസ്. രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. എന്നാല്‍, ഇതുണ്ടായില്ലെങ്കിലും ഇന്നലെ പുലര്‍ച്ചെ യുക്രൈന്‍ സേന ലുഹാന്‍സ്‌ക് ജില്ലയിലെ വിമത സേനയ്ക്ക് നേരെ മോട്ടോര്‍ ആക്രമണം നടത്തിയതായി റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ യുക്രൈന്‍ കരാര്‍ ലംഘനം നടത്തിയെന്ന് റഷ്യന്‍ മാധ്യമങ്ങള്‍ ആരോപിച്ചു.അതേസമയം, തങ്ങള്‍ വെടിവെക്കുകയായിരുന്നില്ലെന്നും മറിച്ച് വിമത സേന തങ്ങളെ വെടിവെക്കുകയായിരുന്നെന്നും യുക്രൈന്‍ അറിയിച്ചു. സംഭവത്തില്‍ സ്വതന്ത്രാന്വേഷണം വേണമെന്നും യുക്രൈന്‍ ആവശ്യപ്പെട്ടു.

