കോഴിക്കോട്: കോഴിക്കോട് വരക്കല്‍ ബീച്ചിലെ രണ്ട് തട്ടുകടകളില്‍ കന്നാസുകളിൽ സൂക്ഷിച്ചിരുന്നത് ഗ്ലേഷ്യൽ അസറ്റിക് ആസിഡാണെന്ന് കണ്ടെത്തൽ.
ഉപ്പിലിട്ട വസ്തുക്കള്‍ സൂക്ഷിച്ചിരുന്നത് വിനാഗിരി ലായനിയിൽ തന്നെയാണെന്നും ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധനയിൽ കണ്ടെത്തി. നിരോധിച്ച രാസ വസ്തുക്കളുടെയോ മിനറൽ ആസിഡുകളുടേയോ സാന്നിധ്യം കണ്ടെത്തിയിട്ടില്ല.പരിശോധന തുടരുമെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം അറിയിച്ചു

