ഛത്തീസ്ഗഢില്‍ മാവോവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ സൈനികന്‍ വീരമൃത്യു വരിച്ചു

റായ്പൂര്‍: ഛത്തീസ്ഗഢിലെ ബിജാപൂരില്‍ മാവോവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ സൈനികന്‍ വീരമൃത്യു വരിച്ചു. സിആര്‍പിഎഫ് അസിസ്റ്റന്റ് കമാന്‍ഡന്റ് ശാന്തി ഭൂഷണ്‍ തിര്‍കെ ആണ് മരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. ശനിയാഴ്ച രാവിലെയായിരുന്നു ആക്രമണം. ജില്ലാ ആസ്ഥാനത്തുനിന്നും 60 കിലോമീറ്റര്‍ അകലെയാണ് സംഭവം. ഒരു സൈനികന് പരിക്കേറ്റതായും റിപോര്‍ട്ടുണ്ട്. രാവിലെ 9.30ഓടെ ഡോന്‍ഗല്‍ ചിണ്ഡയിലെ പുഡ്കെ ഗ്രാമത്തിന് സമീപം റോഡ് സുരക്ഷാ ഡ്യൂട്ടിയിലായിരുന്ന സൈനികര്‍ക്ക് നേരെ വെടിവെപ്പുണ്ടാകുകയായിരുന്നെന്ന് ബസ്തര്‍ ഐജി പി സുര്‍ന്ദര്‍രാജ് പറഞ്ഞു. സ്ഥലത്തേക്ക് കൂടുതല്‍ സൈനികരെ അയച്ചിട്ടുണ്ടെന്നും പ്രദേശത്ത് തിരച്ചില്‍ നടത്തുകയാണെന്നും ബസ്തര്‍ ഐജി വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →