കോട്ടയം: പട്ടികജാതി വികസന വകുപ്പ് മുഖേന ഇ – ഗ്രാന്റ് വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കുന്ന പട്ടികജാതി വിഭാഗം വിദ്യാർത്ഥികൾ അക്കൗണ്ട് നമ്പർ, IFSC. മൊബൈൽ നമ്പർ തുടങ്ങിയ വിവരങ്ങൾ ഫെബ്രുവരി 28 നകം വേരിഫിക്കേഷൻ നടത്തണം. സർക്കാർ/ എയിഡഡ് സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾ അതാത് സ്ഥാപനങ്ങൾ വഴിയും, സ്വാശ്രയ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾ ജില്ലാ പട്ടികജാതി വികസന ഓഫീസ് വഴിയുമാണ് വെരിഫിക്കേഷൻ നടത്തേണ്ടത്. ഇ-ഗ്രാന്റ് സൈറ്റിൽ സീറോ ബാലൻസ് അക്കൗണ്ട് ഉൾപ്പെടുത്തിയിരിക്കുന്നവർ സേവിംഗ് അക്കൗണ്ടാക്കി മാറ്റി വേരിഫിക്കേഷൻ പൂർത്തീകരിക്കണം. വെരിഫിക്കേഷൻ നടത്താതെ സ്കോളർഷിപ്പ് ലഭിക്കാതെ വരുന്നതിന്റെ ഉത്തരവാദിത്വം ബന്ധപ്പെട്ട വിദ്യാർത്ഥികൾക്കും സ്ഥാപനങ്ങൾക്കുമായിരിക്കുമെന്ന് അസിസ്റ്റന്റ് ജില്ലാ പട്ടികജാതി വികസന ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ -.048 2562503
കോട്ടയം: ഇ ഗ്രാന്റ് വെരിഫിക്കേഷൻ നടത്തണം
