നിയമവിരുദ്ധമായ ഒന്നും ബില്ലിൽ ഇല്ലാത്താതിനാലാണ് ലോകായുക്ത ഓർഡിനൻസിൽ ഒപ്പ് വെച്ചതെന്ന് ഗവർണർ

തിരുവനന്തപുരം: നിയമവിരുദ്ധമായ ഒന്നും ബില്ലിൽ ഇല്ലാത്താതിനാലാണ് ലോകായുക്ത ഓർഡിനൻസിൽ ഒപ്പ് വെച്ചതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മൂന്ന് ആഴ്ചയിലേറെ ബിൽ തന്റെ പരിഗണനയിൽ ഉണ്ടായിരുന്നെന്നും ഭരണഘടനാപരമായ കടമ ആണ് നിറവേറ്റിയതെന്നും ഗവര്‍ണര്‍ പറഞ്ഞു.

മന്ത്രിസഭയുടെ നിർദ്ദേശം അംഗീകരിക്കാൻ ഗവർണർ എന്ന നിലയിൽ താൻ ബാധ്യസ്ഥനാണെന്നും തന്റെ അഭിപ്രായത്തിൽ മാറ്റം ഇല്ലെന്നും ഗവർണർ വ്യക്തമാക്കി. ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഗവർണർ.

അതേസമയം കർണാടയിലെ ഹിജാബ് വിവാദത്തിലും ഗവർണർ പ്രതികരിച്ചു. ചരിത്രം പരിശോധിക്കുമ്പോള്‍ മു‍സ്‍ലിം സ്‍ത്രീകൾ ഹിജാബിന് എതിരായിരുന്നെന്നായിരുന്നു ആരിഫ് മുഹമ്മദ് ഖാൻറെ പരാമര്‍ശം. സൗന്ദര്യം മറച്ച് വെക്കില്ലെന്ന് ഒന്നാം തലമുറയിലെ സ്ത്രീകൾ പറഞ്ഞിരുന്നെന്നും സൗന്ദര്യത്തോടെ സൃഷ്ടിച്ചതിന് ദൈവത്തോട് നന്ദി പറയണമെന്നും ഗവർണർ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →