നാടന്‍ തോക്കുമായി യുവാവ്‌ അറസ്‌റ്റില്‍

പാലക്കാട്‌ : ലൈസന്‍സില്ലാത്ത നാടന്‍ തോക്കുമായി ബാര്‍ ഹോട്ടലിലെത്തിയ യുവാവ്‌ അറസ്‌റ്റില്‍. ഒറ്റപ്പാലം നഗരത്തിലെ ബാര്‍ ഹോട്ടലിലാണ്‌ യുവാവ്‌ നാടന്‍ തോക്കുമായെത്തിയത്‌.മൂന്നുതിരകളും ഇയാളില്‍ നിന്ന്‌ കണ്ടെടുത്തു. സൗത്ത്‌ പനമണ്ണ്‌ കളത്തില്‍ വീട്ടില്‍ മഹേഷാണ്‌ അറസ്‌റ്റിലായത്‌.

പിടിച്ചെടുത്ത തോക്കും തിരകളും ശാസ്‌ത്രീയ പരിശോധനക്ക്‌ അയക്കും. ഒറ്റപ്പാലം ഡിവൈഎസ്‌പി വി.സുരേഷ്‌ ,സിഐ വി ബാബുരാജ്‌ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല പ്രതിയെ ചോദ്യം ചെയ്‌തുവരികയാണ്‌

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →