ന്യൂഡല്‍ഹി: ഇന്ത്യയുടെ മൂന്നാമത്തെ ചാന്ദ്രദൗത്യം ചന്ദ്രയാന്‍ -3 ഓഗസ്റ്റിലെന്നു കേന്ദ്രസര്‍ക്കാര്‍.ദൗത്യത്തിന്റെ ഭാഗമായുള്ള ഉപകരണങ്ങളുടെ പരീക്ഷണം വിജയകരമായി പൂര്‍ത്തിയായതായി കേന്ദ്ര സാങ്കേതിക സഹമന്ത്രി ഡോ. ജിതേന്ദ്ര സിങ് പാര്‍ലമെന്റിനെ അറിയിച്ചു.
ചന്ദ്രയാന്‍ -3 ന് 350 കോടി രൂപയാണു ചെലവ് പ്രതീക്ഷിന്നുന്നത്. ഈ വര്‍ഷം 19 ദൗത്യങ്ങള്‍ പൂര്‍ത്തിയാക്കുകയാണ് ഐ.എസ്.ആര്‍.ഒയുടെ ലക്ഷ്യം.കോവിഡ് മൂലം പല ദൗത്യങ്ങളും െവെകിയിട്ടുണ്ട്്. മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കുന്ന ഗഗന്‍യാന്‍ പദ്ധതിയില്‍ രണ്ട് ദൗത്യങ്ങളാണ് 2022-23 സാമ്പത്തിക വര്‍ഷം ലക്ഷ്യമിടുന്നത്.ക്രൂ എസ്‌കേപ്പ് സിസ്റ്റവും, പാരച്യൂട്ട് സംവിധാനവും ഈ വര്‍ഷം തന്നെ പരീക്ഷിക്കും. അടുത്ത വര്‍ഷം ഗഗന്‍യാന്‍ യാഥാര്‍ഥ്യമാക്കും.ഇന്ത്യയുടെ പുതിയ വിക്ഷേപണ വാഹനമായ എസ്.എസ്.എല്‍.വി ( സ്മോള്‍ സാറ്റെലെറ്റ് ലോഞ്ച് വെഹിക്കിള്‍) പരീക്ഷണ വിക്ഷേപണവും ഉടനുണ്ടാകും.

