തുണയില്ലാത്ത ജീവിതങ്ങള്‍ക്ക് വാര്‍ത്ത അഭയമാകുന്നതിന്റെ ഉദാഹരണം. മകന് രോഗമാണെ ന്നറിഞ്ഞ് വൃദ്ധമാതാവ് ഓടി യെത്തി. രോഗം ഭേദമായപ്പോള്‍ അടിച്ചിറക്കി. ആ അമ്മയെപ്പറ്റിയുള്ള വാര്‍ത്ത എല്ലാറ്റിനും പരിഹാര വുമായി

മുംബൈ: പ്രായമായ മാതാപിതാക്കളെ പെരുവഴിയിലേക്ക് തള്ളുന്ന കാഴ്ച രാജ്യത്തിന്റെ പലഭാഗത്തും കാണുന്നു. മുംബൈയില്‍നിന്നുള്ള കാഴ്ച അത്തരത്തില്‍ ഒന്നാണ്. രോഗം ബാധിച്ച മകനെ പരിചരിക്കാന്‍ ഓടിയെത്തിയ അമ്മയെ ഒടുവില്‍ എല്ലാം ഭേദമായപ്പോള്‍ ആട്ടിപ്പായിച്ചു. എന്നാല്‍, ആ വാര്‍ത്തയില്‍ ചാരിതാര്‍ഥ്യം നല്‍കുന്ന മറ്റൊന്നുകൂടിയുണ്ട്. ഈ അമ്മയെ ദത്തെടുക്കാന്‍ സാമൂഹിക പ്രവര്‍ത്തകന്‍ മുന്നോട്ടുവന്നു എന്നതാണത്.

എങ്ങോട്ട് പോകണമെന്നു നിശ്ചയമില്ലാതെ ലീലാവതി എന്ന ആ 70 കാരി മുംബൈയിലെ ബാന്ദ്ര റെയില്‍വേ സ്റ്റേഷനില്‍ ഒരു പാക്കറ്റ് ബിസ്‌ക്കറ്റുമായി കണ്ണീരൊഴുക്കി ഇരുന്നു. മറ്റൊരു വഴിയുമില്ലാതായാല്‍ റെയില്‍വേ സ്റ്റേഷനില്‍ ഇരുന്ന് ഭിക്ഷ യാചിക്കാം എന്നുകരുതി. അപ്പോളാണ് വൃദ്ധമാതാവിന്റെ കണ്ണില്‍നിന്ന് ഉതിരുന്ന കണ്ണുനീര്‍ തുള്ളികള്‍ ബര്‍ഖ ദത്ത് എന്ന മാധ്യമപ്രവര്‍ത്തകയുടെ കണ്ണിലുടക്കിയത്. തന്റെ വീഡിയോ കാമറയുമായി വൃദ്ധയെ സമീപിച്ച് അവര്‍ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു.

മകന്റെ രോഗം ഭേദമാവുകയും ലോക്ക്ഡൗണ്‍ കാരണം തിരിച്ചുപോവാന്‍ കഴിയാതെവരുകയും ചെയ്തതോടെ മകന് അമ്മ ഒരു ശല്യമായി. തന്നെ വീട്ടില്‍നിന്ന് അടിച്ചു പുറത്താക്കുകയായിരുന്നുവെന്ന് ലീലാവതി നിറകണ്ണുകളോടെ പറഞ്ഞു. ബര്‍ഖ ദത്തിന്റെ വീഡിയോ വൈറലായതോടെ റെയില്‍വേ അധികൃതര്‍ ലീലാവതിയെ ഡല്‍ഹിയില്‍ സുരക്ഷിത സ്ഥലത്തേക്കു മാറ്റി. ലീലാവതിയെ സംബന്ധിച്ച വാര്‍ത്ത കാണാനിടയായതോടെ സാമൂഹിക പ്രവര്‍ത്തകനായ കിരണ്‍ വര്‍മ ദത്തെടുക്കാന്‍ താല്‍പര്യം ഉണ്ടെന്നറിയിച്ച് മുന്നോട്ടുവരുകയും ചെയ്തു. വാര്‍ത്തകളില്‍ നിറയുന്ന നന്മ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →