അതിഥി തൊഴിലാളികളുടെ മടക്കം: തീവണ്ടികളുടെ ലിസ്റ്റ് തയ്യാറായി

തിരുവനന്തപുരം: സംസ്ഥാനത്ത് നിന്നും മടങ്ങാന്‍ തയാറാകുന്ന അതിഥി തൊഴിലാളികള്‍ക്കായി കേരളം തീവണ്ടികളുടെ ലിസ്റ്റ് തയാറാക്കി. സംസ്ഥാന സര്‍ക്കാരിനു വേണ്ടി ലേബര്‍ കമ്മീഷണര്‍ പ്രണബ് ജ്യോതിനാഥ് ഐഎഎസ് ആണ് ലിസ്റ്റ് തയാറാക്കിയത്.

ജില്ലാതല ലിസ്റ്റ് : 1. തിരുവനന്തപുരം

ലിസ്റ്റ് അനുസരിച്ച് തിരുവനന്തപുരത്ത് നിന്നും ഇന്ന് (ജൂണ്‍ മൂന്ന്) യുപിയിലെ ലഖ്‌നൗവിലേക്ക് തീവണ്ടി പുറപ്പെടും. ഇതിന് തിരുവനന്തപുരത്തിനു പുറമേ കൊല്ലം, എറണാകുളം എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടായിരിക്കും. നാളെ തിരുവനന്തപുരത്തു നിന്നും ഒഡിഷയിലേക്ക് പുറപ്പെടുന്ന തീവണ്ടിക്ക് കൊല്ലത്തും തിരുവല്ലയിലും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. ജൂണ്‍ ആറിന് തിരുവനന്തപുരത്തു നിന്നും ബംഗാളിലേക്കും ജൂണ്‍ എട്ടിന് തിരുവനന്തപുരത്തു നിന്നും ബംഗാളിലേക്കും തീവണ്ടി പുറപ്പെടും. ഇതിന് കൊല്ലത്തും തിരുവല്ലയിലും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.

2. കൊല്ലം

തിരുവനന്തപുരത്തു നിന്നും ഇന്ന് (ജൂണ്‍ മൂന്ന്) യുപിയിലെ ലഖ്‌നൗവിലേക്ക് തീവണ്ടി പുറപ്പെടും. ഇതിന് തിരുവനന്തപുരത്തിനു പുറമേ കൊല്ലം, എറണാകുളം എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടായിരിക്കും. നാളെ തിരുവനന്തപുരത്തു നിന്നും ഒഡിഷയിലേക്ക് പുറപ്പെടുന്ന തീവണ്ടിക്ക് കൊല്ലത്തും തിരുവല്ലയിലും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. ജൂണ്‍ അഞ്ചിന് കൊല്ലത്തു നിന്നും ബംഗാളിലേക്ക് തീവണ്ടി സര്‍വ്വീസുണ്ട്. ജൂണ്‍ എട്ടിന് തിരുവനന്തപുരത്തു നിന്നും ബംഗാളിലേക്കും തീവണ്ടി പുറപ്പെടും. ഇതിന് കൊല്ലത്തും തിരുവല്ലയിലും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. ഒന്‍പതാം തീയതി കൊല്ലത്തു നിന്നും ബംഗാളിലേക്ക് തീവണ്ടി സര്‍വ്വീസ് നടത്തും.

3. പത്തനംതിട്ട

നാളെ തിരുവനന്തപുരത്തു നിന്നും ഒഡിഷയിലേക്ക് പുറപ്പെടുന്ന തീവണ്ടിക്ക് കൊല്ലത്തും തിരുവല്ലയിലും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. തിരുവല്ലയില്‍ നിന്നും ബംഗാളിലേക്കും നാളെ തീവണ്ടി പുറപ്പെടും. ജൂണ്‍ ആറിന് തിരുവല്ലയില്‍ നിന്നും ബംഗാളിലേക്ക് തീവണ്ടി സര്‍വ്വീസുണ്ട്. ജൂണ്‍ എട്ടിന് തിരുവനന്തപുരത്തു നിന്നും ബംഗാളിലേക്കും തീവണ്ടി പുറപ്പെടും. ഇതിന് കൊല്ലത്തും തിരുവല്ലയിലും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. പത്താം തീയതി തിരുവല്ലയില്‍ നിന്നും ബംഗാളിലേക്ക് തീവണ്ടി സര്‍വ്വീസ് നടത്തും.

4. ആലപ്പുഴ 

ജൂണ്‍ അഞ്ചിന് ആലപ്പുഴയില്‍ നിന്നും ഒഡിഷയിലേക്ക് പുറപ്പെടുന്ന തീവണ്ടിക്ക് എറണാകുളത്ത് സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. ജൂണ്‍ ആറിനും ഏഴിനും എട്ടിനും  ആലപ്പുഴയില്‍  നിന്നും ബംഗാളിലേക്ക് തീവണ്ടി സര്‍വ്വീസുണ്ട്. ഒന്‍പതിന് ആലപ്പുഴയില്‍ നിന്നും രണ്ടു തീവണ്ടി സര്‍വ്വീസുകളാണ് ബംഗാളിലേക്കുള്ളത്. ഇതില്‍ രണ്ടാമത്തെ തീവണ്ടിക്ക് തൃശൂരില്‍ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.

5. കോട്ടയം 

ജൂണ്‍ അഞ്ച്, ഏഴ്, എട്ട്, ഒന്‍പത്, പത്ത് തീയതികളില്‍ കോട്ടയത്തു നിന്നും ബംഗാളിലേക്കും ജൂണ്‍ ആറിന് ഒഡിഷയിലേക്കും കോട്ടയത്തു നിന്നും തീവണ്ടി സര്‍വ്വീസ് നടത്തും.

6. എറണാകുളം 

ജൂണ്‍ നാല്,ആറ്, ഏഴ്, എട്ട് തീയതികളില്‍ എറണാകുളത്തു നിന്നും ജൂണ്‍ അഞ്ചിന് ആലുവയില്‍ നിന്നും ബംഗാളിലേക്ക് തീവണ്ടി സര്‍വ്വീസ് നടത്തുന്നുണ്ട്. ഇന്ന് യുപിയിലെ ലഖ്‌നൗവിലേക്ക് തിരുവനന്തപുരത്തു നിന്നും പുറപ്പെടുന്ന തീവണ്ടിക്ക് കൊല്ലത്തും എറണാകുളത്തും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. എറണാകുളത്തു നിന്നും ഒഡിഷയിലേക്കും ഇന്ന് തീവണ്ടി സര്‍വ്വീസ് ഉണ്ടായിരിക്കും. ജൂണ്‍ നാലിന് എറണാകുളത്ത് നിന്നും ഒഡിഷയിലേക്ക് തീവണ്ടി പുറപ്പെടും. എറണാകുളത്തു നിന്നും പാലക്കാട് സ്റ്റോപ്പോടുകൂടി അന്നു തന്നെ ജാര്‍ഖണ്ഡിലേക്കും തീവണ്ടി പുറപ്പെടും. ജൂണ്‍ അഞ്ചിന് എറണാകുളത്തു നിന്നും ഒഡിഷയിലേക്ക് പുറപ്പെടുന്ന തീവണ്ടിക്ക് ആലപ്പുഴയിലും സ്റ്റോപ്പുണ്ട്. ജൂണ്‍ ആറിനും പത്തിനും എറണാകുളത്തു നിന്നും അസമിലേക്കും തീവണ്ടി സര്‍വ്വീസ് നടത്തും.

7. തൃശൂര്‍

നാളെ തൃശൂരില്‍ നിന്നും ഒഡിഷയിലേക്കും എട്ട്, ഒന്‍പത് തീയതികളില്‍ തൃശൂരില്‍ നിന്നും ബംഗാളിലേക്കും തീവണ്ടി പുറപ്പെടും.തൃശൂരില്‍ നിന്നും ഒന്‍പതിന് ബംഗാളിലേക്ക് പോകുന്ന രണ്ടാമത്തെ തീവണ്ടിക്ക് ആലപ്പുഴയില്‍ സ്റ്റോപ്പ് ഉണ്ടായിരിക്കും.

8. പാലക്കാട് 

ഇന്ന് തിരൂരില്‍ നിന്നും യൂപിയിലെ ലഖ്‌നൗവിലേക്ക് പുറപ്പെടുന്ന തീവണ്ടിക്ക് ഷെറണൂരില്‍ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. നാളെ എറണാകുളത്ത് നിന്നും പുറപ്പെട്ട് പാലക്കാട് സ്റ്റോപ്പ് നിശ്ചയിക്കപ്പെട്ടിട്ടുള്ള തീവണ്ടി ജാര്‍ഖണ്ഡിലേക്ക് പുറപ്പെടും. അന്നു തന്നെ കാഞ്ഞങ്ങാട് നിന്നും കോഴിക്കോട് വഴി പാലക്കാട് എത്തുന്ന തീവണ്ടി കട്ടക്കിലേക്കും സര്‍വ്വീസ് നടത്തും. ജൂണ്‍ ആറ്, ഏഴ് തീയതികളില്‍ പാലക്കാട് നിന്നും ബംഗാളിലേക്കും തീവണ്ടി പോകും.

9. മലപ്പുറം:

ഇന്നും ഏഴിനും ഒന്‍പതാം  തീയതിയും മലപ്പുറം തിരൂരില്‍ നിന്നും ബംഗാളിലേക്ക് തീവണ്ടി സര്‍വ്വീസ് നടത്തും. ഇന്ന് കോഴിക്കോട് നിന്നും തിരൂരില്‍ എത്തുന്ന ഒരു തീവണ്ടിയും തിരൂര്‍ഷെറണൂരില്‍ നിന്നും ആരംഭിക്കുന്ന മറ്റൊരു സര്‍വ്വീസും ഉള്‍പ്പെടെ യുപിയിലെ ലഖ്‌നൗവിലേക്ക് യാത്രാസൗകര്യം ഒരുക്കിയിട്ടുണ്ട്. നാളെയും ആറ്, എട്ട്, ഒന്‍പത്, തീയതികളിലും മലപ്പുറത്തു നിന്ന് ബംഗാളിലേയ്ക്ക് സര്‍വ്വീസുണ്ട്. പത്തിന് മലപ്പുറത്തു നിന്നും ബംഗാളിലേയ്ക്ക് രണ്ട് തീവണ്ടി സര്‍വ്വീസുകളാണുള്ളത്.നാലിന് തിരൂരില്‍ നിന്നും ഒഡിഷയിലേയ്ക്കും തീവണ്ടി സര്‍വീസ് നടത്തും.  

10. കോഴിക്കോട്

ഇന്ന് ഒഡിഷയിലേക്ക് കോഴിക്കോട് നിന്ന് രണ്ടു തീവണ്ടികളും അഞ്ചിനും ആറിനും  ഒഡിഷയിലേക്ക് കോഴിക്കോട് നിന്നും ഓരോ തീവണ്ടിയും സര്‍വ്വീസ് നടത്തും. ഇന്നു യുപിയിലെ ലഖ്‌നൗവിലേക്ക് കോഴിക്കോട് നിന്നും പുറപ്പെടുന്ന തീവണ്ടിക്ക് തിരൂരില്‍ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. കോഴിക്കോട് നിന്നും ബംഗാളിലേക്ക് അഞ്ചും എട്ടും തീയതികളില്‍ രണ്ടു തീവണ്ടി വീതവും ഏഴിനും ഒന്‍പതിനും കോഴിക്കോട് നിന്നും ഓരോ തീവണ്ടികളും ബംഗാളിലേക്ക് സര്‍വ്വീസ് നടത്തും.

11. കണ്ണൂര്‍

ഇന്നും ഏഴ്, എട്ട്, ഒന്‍പത്, പത്ത് തീയതികളിലും കണ്ണൂരില്‍ നിന്നും ബംഗാളിലേക്ക് തീവണ്ടി സര്‍വ്വീസ് നടത്തും. ഇന്നും അഞ്ചിനും കണ്ണൂരില്‍ നിന്നും ഒഡിഷയിലേക്കും ഏഴാം തീയതി കാഞ്ഞങ്ങാട് നിന്നും കണ്ണൂര്‍ വഴി ഒഡിഷയിലേക്കും തീവണ്ടി സര്‍വീസ് നടത്തും.

12. കാസര്‍കോട്

ഇന്ന് കാഞ്ഞങ്ങാട് നിന്നും യുപിയിലെ ലഖ്‌നൗവിലേക്കും നാളെ കോഴിക്കോടും പാലക്കാടും സ്റ്റോപ്പോടു കൂടി കാഞ്ഞങ്ങാടു നിന്നും ഒഡിഷയിലേക്കും ഏഴാം തീയതി കാഞ്ഞങ്ങാട് നിന്നും കണ്ണൂര്‍ സ്റ്റോപ്പോടുകൂടി ഒഡിഷയിലേക്കും തീവണ്ടി പോകും. ഏഴ്, എട്ട് ഒന്‍പതു തീയതികളില്‍ കാഞ്ഞങ്ങാട് നിന്നും ബംഗാളിലേക്കും സര്‍വ്വീസുണ്ട്.



ബന്ധപ്പെട്ട രേഖ: https://keralanews.gov.in/4810/-Guest-labourers-:-List-of-trains-.html





Share
അഭിപ്രായം എഴുതാം