ഹേയ് സിനാമികയിൽ ദുൽഖറും കാജലും പ്രണയ ജോഡികളായി രണ്ടാമത്തെ ഗാനം പുറത്ത്

ദുല്‍ഖറും കാജലും നായികാനായകൻമാരാവുന്ന ഏറ്റവും പുതിയ തമിഴ് ചിത്രം ‘ഹേയ് സിനാമിക’. ഈ ചിത്രത്തിലെ രണ്ടാമത്തെ ഗാനം റിലീസ് ചെയ്തു. ‘തോഴി’ എന്ന മനോഹരമായ മെലഡി ഗാനത്തിന് ന്റ ലിറിക്കല്‍ വിഡിയോ ആണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.

മദന്‍ കാര്‍ക്കിയുടെ വരികള്‍ക്ക് ഗോവിന്ദ് വസന്ത ഈണം നല്‍കിയ ഗാനം ആലപിച്ചിരിക്കുന്നത് പ്രദീപ് കുമാറാണ് . ദുല്‍ഖർ സൽമാനും കാജല്‍ അഗര്‍വാളുമാണ് ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നത്.പ്രശസ്‍ത നൃത്തസംവിധായികയായ ബൃന്ദ മാസ്റ്റര്‍ സംവിധായികായി അരങ്ങേറുന്ന ചിത്രം കൂടിയാണ് ‘ഹേയ് സിനാമിക’.

അദിതി റാവു ഹൈദരി, നക്ഷത്ര നാഗേഷ്, മിര്‍ച്ചി വിജയ്, ഥാപ, കൗശിക്, അഭിഷേക് കുമാര്‍, പ്രദീപ് വിജയന്‍, കോതണ്ഡ രാമന്‍, ഫ്രാങ്ക്, സൗന്ദര്യ, നഞ്ചുണ്ടന്‍, ജെയിന്‍ തോംപ്‍സണ്‍, രഘു, സംഗീത, ധനഞ്ജയന്‍, യോഗി ബാബു തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ജിയോ സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സഹനിര്‍മ്മാണം ഗ്ലോബല്‍ വണ്‍ സ്റ്റുഡിയോസ് ആണ്. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നതും മദന്‍ കാര്‍ക്കിയാണ്. ഛായാഗ്രഹണം പ്രീത ജയരാമന്‍, എഡിറ്റിംഗ് രാധ ശ്രീധര്‍, കലാസംവിധാനം എസ് എസ് മൂര്‍ത്തി, സെന്തില്‍ രാഘവന്‍ എന്നിവർ നിർവ്വഹിക്കുന്നു. ദുല്‍ഖര്‍ ആലപിച്ച ‘അച്ചമില്ലെ’ എന്ന തമിഴ് റാപ് സോങ്ങായിരുന്നു ചിത്രത്തിലേതായി ആദ്യം പുറത്തിറങ്ങിയത്. അത് വലിയ തരംഗമായി മാറിയിരുന്നു. ഇപ്പോള്‍ റിലീസായ തോഴിയും സംഗീതപ്രേമികളുടെ മനംകവർന്നു കഴിഞ്ഞു.

ഗാനത്തിന്റെ വീഡിയോ ലിങ്ക് .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →