ജക്കാര്‍ത്ത ; ഇന്തോനേഷ്യയിലെ പടിഞ്ഞാറന്‍ പാപ്പുവ പ്രവശ്യയിലെ സോറോംഗില്‍ നൈറ്റ്‌ക്ലബ്ബിലുണ്ടായ തീപിടുത്തത്തിലും ഏറ്റുമുട്ടലിലും 19 പേര്‍ മരിച്ചു. പ്രാദേശിക സമയം തിങ്കളാള്‌ച രാത്രി 11 മണിക്കാണ് സംഭവം. ഇവിടത്തെ ഡബിള്‍ ഒ നൈറ്റ്‌ക്ലബ്ബിലാണ് പ്രദേശവാസികളായ യുവാക്കളുടെ രണ്ട് സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്.ഏറ്റുമുട്ടലില്‍ ഒരാള്‍ കുത്തേറ്റ് മരിച്ചു. ഇതിനിടെയുണ്ടായ തീപിടുത്തത്തിലാണ് 18 പേര്‍ മരിച്ചത്. തീപിടുത്തത്തിന്‍രെ കാരണം വ്യക്തമല്ല. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. സംഭവത്തില്‍ പോലീസ് അനേഷണം ആരംഭിച്ചു.
ഇന്‍ഡോനേഷ്യയില്‍ നൈറ്റ്‌ക്ലബ്ബിലുണ്ടായ തീപിടുത്തത്തില്‍ 19 മരണം
