ഇന്‍ഡോനേഷ്യയില്‍ നൈറ്റ്‌ക്ലബ്ബിലുണ്ടായ തീപിടുത്തത്തില്‍ 19 മരണം

ജക്കാര്‍ത്ത ; ഇന്തോനേഷ്യയിലെ പടിഞ്ഞാറന്‍ പാപ്പുവ പ്രവശ്യയിലെ സോറോംഗില്‍ നൈറ്റ്‌ക്ലബ്ബിലുണ്ടായ തീപിടുത്തത്തിലും ഏറ്റുമുട്ടലിലും 19 പേര്‍ മരിച്ചു. പ്രാദേശിക സമയം തിങ്കളാള്‌ച രാത്രി 11 മണിക്കാണ്‌ സംഭവം. ഇവിടത്തെ ഡബിള്‍ ഒ നൈറ്റ്‌ക്ലബ്ബിലാണ്‌ പ്രദേശവാസികളായ യുവാക്കളുടെ രണ്ട്‌ സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്‌.ഏറ്റുമുട്ടലില്‍ ഒരാള്‍ കുത്തേറ്റ്‌ മരിച്ചു. ഇതിനിടെയുണ്ടായ തീപിടുത്തത്തിലാണ്‌ 18 പേര്‍ മരിച്ചത്‌. തീപിടുത്തത്തിന്‍രെ കാരണം വ്യക്തമല്ല. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്‌. സംഭവത്തില്‍ പോലീസ്‌ അനേഷണം ആരംഭിച്ചു.

Share
അഭിപ്രായം എഴുതാം