മണിമല: പെണ്‍കുട്ടിയെ ആക്രമിച്ച യുവാവ് കഞ്ചാവുമായി പോലീസ് പിടിയിലായി . സഹോദരനൊപ്പം ബന്ധു വീട്ടില്‍ പോയി വരുകയായിരുന്ന വളളംചിറ സ്വദേശി ടിനുവിനെയും സഹോദരിയെയുമാണ് തടഞ്ഞുനിര്‍ത്തി ഉപദ്രവിച്ചത്. . യുവതിയെ ആക്രമിച്ച മണിമല തേക്കനാല്‍ അരുണ്‍ തോമസിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ഇയാളുടെ പക്കല്‍ നിന്നും കഞ്ചാവ് പിടിച്ചെടുക്കുയും ചെയ്‌തു.
അരുണ്‍ മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് യുവതി നിലത്തു വീഴുകയുണ്ടായി. പിന്നീട് ഇരുവരും രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും അരുണ്‍ പിന്നാലെചെന്ന് വീണ്ടും ആക്രമിക്കാന്‍ ശ്രമിച്ചു. യുവതിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് അരുണിനെ പോലീസ് അന്വേഷിച്ചെത്തിയപ്പോഴാണ് വില്‍ക്കാന്‍ എടുത്തുവച്ച കഞ്ചാവുമായി പിടിയിലാവുന്നത്.