ന്യൂഡല്‍ഹി: ഗുരുഗ്രാമില്‍ മേദാന്ത ആശുപത്രിയില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച മലയാളി നഴ്സ് മരിച്ചു. പുനലൂര്‍ സ്വദേശി ബിസ്മി സ്കറിയ ആണ് മരിച്ചത്. കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് മാനസിക വിഷമത്തിലായ ബിസ്മി കഴിഞ്ഞ മാസം 28നാണ് തൂങ്ങിമരിക്കാന്‍ ശ്രമിച്ചത്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഇതുവരെ ജീവന് നിലനിര്‍ത്തിപ്പോന്നത്. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ജീവനൊടുക്കാന്‍ ശ്രമിച്ച മലയാളി നഴ്സ് മരിച്ചു
