കൊല്ലം: വ്ളോഗർ ശ്രീകാന്ത് വെട്ടിയാർക്കെതിരെ ബലാത്സംഗത്തിന് കേസെടുത്തു. കൊല്ലം സ്വദേശിയായ യുവതിയുടെ പരാതിയിൽ കൊച്ചി സെൻട്രൽ പൊലീസാണ് കേസെടുത്തത്.
വിവാഹ വാഗ്ദാനം നൽകി കൊച്ചിയിലെ രണ്ട് ഹോട്ടലുകളിലും ആലുവയിലെ ഫ്‌ളാറ്റിലും എത്തിച്ച് പീഡിപ്പിച്ചതായും എഫ്ഐആർ റിപ്പോർട്ടിലുണ്ട്. ഒളിവിലായ ശ്രീകാന്ത് വെട്ടിയാർക്കെതിരെ തെരച്ചിൽ ആരംഭിച്ചതായി പൊലീസ് അറിയിച്ചു. വിമൻ എഗെനസ്റ്റ് സെക്ഷ്വൽ ഹരാസ്‌മെന്റ് എന്ന ഫെയ്‌സ്ബുക് പേജിലൂടെയാണ് ശ്രീകാന്തിനെതിരെ ബലാത്സംഗ ആരോപണം ആദ്യം ഉന്നയിച്ചിരുന്നത്. എന്നാൽ ഇന്നലെ വീണ്ടും അതേ പേജിലൂടെ മറ്റൊരാൾ കൂടി ശ്രീകാന്തിനെതിരെ മീ ടൂ ആരോപണവുമായി എത്തിയിരിരുന്നു.

