കോട്ടയത്ത്‌ 19 കാരനെ കൊലപ്പെടുത്തിയത് ഗുണ്ടാ സംഘത്തിന്റെ മേധാവിത്വം ഉറപ്പിക്കാനെന്ന് എസ് പി

കോട്ടയം: കോട്ടയത്ത്‌ 19 കാരനെ കൊലപ്പെടുത്തിയത് ഗുണ്ടാ സംഘത്തിന്റെ മേധാവിത്വം ഉറപ്പിക്കാനെന്ന് കോട്ടയം എസ് പി ഡി ശില്‍പ. മുഖത്തും ശരീരത്തിലും മുറിവുകളുണ്ട്. ഒറ്റക്കാണ് പ്രതി കൃത്യം നടത്തിയത് എന്ന് പറയുന്നു എന്നാല്‍ കൂടുതല്‍ ആളുകളുണ്ടോ എന്നത് അന്വേഷിക്കും.

ഇത്തരം ഗുണ്ടാ സംഘങ്ങളെ പിടി കൂടാന്‍ ‘ഒപ്പറേഷന്‍ മുക്തി’ എന്ന പേരില്‍ പുതിയ പ്രോജക്ട് ആരംഭിച്ചിട്ടുണ്ടെന്നും എസ പി പറഞ്ഞു. 19 കാരനായ വിമലഗിരി സ്വദേശി ഷാൻ ബാബുവാണ് കൊല്ലപ്പെട്ടത്.പ്രതി നഗരത്തിലെ ഗുണ്ടാ ലിസ്റ്റിൽ പെട്ട കെ ടി ജോമോനെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നിലാണ് സംഭവം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →