തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ 2022 ജനുവരി 19 ബുധനാഴ്‌ചമുതല്‍ കുട്ടികളുടെ വാക്‌സിനേഷന്‍ ആരംഭിക്കും. വാക്‌സിനേഷന്‍ യജ്ഞം വേഗത്തിലാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. ആരോഗ്യ വകുപ്പു മന്ത്രി വീണാ ജോര്‍ജ് ,വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. വാക്‌സിനേഷന്‍ സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.
രക്ഷിതാക്കളുടെ സമ്മതത്തോടെയായിരിക്കും വാക്‌സിനേഷന്‍ നല്‍കുക. 15 വയസും അതിന് മുകളിലും പ്രായമുളള കുട്ടികള്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്. 15നും 17നും ഇടയില്‍ പ്രായമുളള കുട്ടികള്‍ക്ക് കോവാക്‌സിന്‍ മാത്രമാണ് നല്‍കുക. വാക്‌സിന്‍ കേന്ദ്രങ്ങളില്‍ വെയ്‌റ്റിംഗ് ഏരിയ, വാക്‌സിനേഷന്‍ റൂം ,ഒബ്‌സര്‍വേഷന്‍ റും എന്നിവ സ്‌കൂള്‍ അധികൃതര്‍ ഉറപ്പാക്കണം . സ്‌കൂളുകളില്‍ തയ്യാറാക്കിയ വാക്‌സിനേഷന്‍ സെഷനുകള്‍ അടുത്തുളള സര്‍ക്കാര്‍ കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളുമായി ലിങ്ക് ചെയ്യും. സെഷനുകളുടെ എണ്ണം ജില്ലാ ടാസ്‌ക് ഫോഴ്‌സ് തൂരുമാനിക്കും.
ഓരോദിവസവും വാക്‌സിനേഷന്‍ എടുക്കേണ്ടവരുടെ ലിസ്‌റ്റ് നേരത്തെ തയ്യാറാക്കുകയും അവര്‍ക്ക് അനുവദിച്ചിരിക്കുന്ന സമയം അവരെ അറിയിക്കുകയും ചെയ്യണം. എല്ലാ വിദ്യാര്‍ത്ഥികളും കോവിന്‍ വെബ് സൈറ്റില്‍ രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ടെന്ന് സ്‌കൂള്‍ അധികൃതര്‍ ഉറപ്പുവരുത്തും ആരോഗ്യ വകുപ്പിലെ ഒരു മെഡിക്കല്‍ ഓഫീസര്‍, വാക്‌സിനേറ്റര്‍ , സ്റ്റാഫ് നഴ്‌സ് സ്‌കൂള്‍ നല്‍കുന്ന സപ്പോര്‍ട്ടസ്‌റ്റാഫുകള്‍ എന്നിവരടങ്ങുന്നതാണ് വാക്‌സിനേഷന്‍ ടീം.
എല്ലാ വാക്‌സിനേഷനും കോവിന്നില്‍ കൃത്യമായി രേഖപ്പെടുത്തണം. ഓഫ്‌ലൈന്‍ സെഷനുകള്‍ പാടില്ല. എല്ലാ സുരക്ഷിതമാനദണ്ഡങ്ങളും പാീലിക്കണം. വാക്‌സിനേഷന്‍ മുറിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് ഇന്‍ഫ്രാറെഡ് തെര്‍മോമീറ്രര്‍ ഉപയോഗിച്ച് വിദ്യാര്‍ത്ഥികളുടെ താപനില പരിശോധിക്കണം. പനിയോ മറ്റ് അസുഖങ്ങളോ ഉളള കുട്ടികള്‍ക്ക വാക്‌സിന്‍ നല്‍കില്ല. വാക്‌സിന്‍ എടുത്തശേഷം 30 മിനിട്ട് നിരീക്ഷണത്തില്‍ ഇരുത്തും. ബയോമഡിക്കല്‍ മാലിന്യങ്ങള്‍ സുരക്ഷിതമായി സംസ്‌കരിക്കുന്നതിന് അടുത്തുളള ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങളിലേക്ക് കൊണ്ടുപോകും.
വാക്‌സിനേഷന്‍മൂലം കുട്ടികള്‍ക്കുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കുനന്തിന് എഇഎഫ്‌ഐ മാനേജ് ചെയ്യുന്നതിനുളള സംവിധാനം എല്ലാ കേന്ദ്രങ്ങളിലും ഉണ്ടാകും. കുട്ടികള്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ കാണുന്നുവെങ്കില്‍ തൊട്ടടുത്ത എഇഐഎഫ് മാനേജ്‌മെന്റ് സെന്ററിലെത്തിക്കുന്നതാണ്. ഇതിനായി സ്‌കൂളുകള്‍ ഓക്‌സിജന്‍ സൗകര്യമുളള ആംബുലന്‍സ് ഉറപ്പാക്കണം.

