തിരുവനന്തപുരം: ക്ലസ്‌റ്റര്‍ രൂപപ്പെട്ടതിനെ തുടര്‍ന്ന് അടച്ച തിരുവനന്തപുരം സിഇടി എഞ്ചിനീയറിംഗ് കോളേജില്‍ പരീക്ഷ നടത്താനുളള നീക്കത്തിനെതിരെ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍. എംസിഎ അഞ്ചാം സെമസ്‌റ്റര്‍ പരീക്ഷയാണ് ഇന്ന് (17.1.2022) നടക്കുന്നത്. 59 വിദ്യാര്‍ത്ഥികളാണ് ഈ പരീക്ഷയെഴുതാനുളളത്. ഈ കൂട്ടത്തില്‍ ഒരു വി ദ്യാര്‍ത്ഥി നേരത്ത കോവിഡ് പോസിറ്റീവ് ആയിരുന്നു. പലര്‍ക്കും കോവിഡ് ലക്ഷണമുണ്ടെന്നും പരീക്ഷ മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു.
അതിനിടെ 40ലധികം കുട്ടികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മാര്‍ ഇവാനിയോസ് കോളേജ് അടച്ചു. കോളേജില്‍ 31-ാം തീയതി വരെ ഓണ്‍ലൈനായി ക്ലാസുകള്‍തുടരുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഒന്ന്, മൂന്ന്, സെമസ്റ്റരുകളുടെ ഇന്റേണല്‍ പരീക്ഷകളും 25-ാം തീയതി നടത്താനിരുന്ന കോളേജ് തിരഞ്ഞെടുപ്പുമാറ്റി വെച്ചു. സംസ്ഥാനത്ത് ഏറ്രവും കൂടുതല്‍ രോഗികള്‍ ഉളളത് തിരുവനന്തപുരം ജില്ലയിലും എറണാകുളം ജില്ലയിലുമാണ്.തിരുവനന്തപുര്‌ത്ത് 3917.എറണാകുളത്ത് 3204 എന്നിങ്ങനെയാണ് രോഗഹാധിതരുടെ എണ്ണം.