കോട്ടയം: കോട്ടയം കടുത്തുരുത്തി കപ്പുംതലയിലില് വീടാക്രമണത്തിനിടെ ഗുണ്ട കൊല്ലപ്പെട്ടു. വീട്ടുകാരുമായി നടന്ന ഏറ്റുമുട്ടലിലാണ് ആക്രമിക്കാനെത്തിയ ഗുണ്ട കൊല്ലപ്പെട്ടത്. വിളയംകോട് പാലക്കുന്നേല്‍ സജിയാണ് മരിച്ചത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണിയാള്‍. കപ്പുംതലയില്‍ നിരളത്തില്‍ രാജുവിന്റെ വീട് ആക്രമിക്കുന്നതിനിടെയാണ് സംഭവം.
വീട്ടുടമ രാജുവിനെയാണ് സജി ആക്രമിച്ചത്. രാജുവിനും ഗുരുതരമായ പരിക്കുകള്‍ സംഭവിച്ചിട്ടുണ്ട്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

