രാജ്യത്തെ മികച്ച നിക്ഷേപ സൗഹൃദ സംസ്ഥാനമാണ്‌ കേരളമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ .

ഹൈദരാബാദ്‌ : കേരളം രാജ്യത്തെ ഏറ്റവുും മിച്ച നിക്ഷേപ സൗഹൃദ സംസ്ഥാനമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍.ഹൈദരാബാദില്‍ നടന്ന കേരള ഇന്‍വെസ്റ്റ്‌മെന്റ് റോഡ്‌ഷോ എന്ന പരിപാടിക്കുശേഷം ഫേസ്‌ബുക്കിലൂടെയാണ്‌ മുഖ്യമന്ത്രിയുെട പ്രതികരണം. സാമ്പത്തിക വികസനത്തില്‍ ആവേശകരവും ചലനാത്മകവുമായ ഘട്ടത്തിലൂടെയാണ്‌ കേരളമിപ്പോള്‍ കടന്നേേുാകുന്നതെന്നും പാരിസ്ഥിതിക സുസ്ഥിരതക്ക്‌ കോട്ടം തട്ടാത്ത വ്യവസായങ്ങള്‍ വളര്‍ത്തി ഏറ്റവും മികച്ച നിക്ഷേപ സൗഹൃത സംസ്ഥാനമാകുക എന്നതാണ്‌ കേരളത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ആ ലക്ഷ്യം മുന്‍ നിര്‍ത്തി രാജ്യത്തെ വിവിധ ഭാഗങ്ങളിലുളള നിക്ഷേപകരെ ഈ പ്രക്രിയയില്‍ പങ്കാളികളാക്കേണ്ടതുണ്ട്‌. ആയതിലേക്കാണ്‌ ഹൈദരാബാദില്‍ കേരള ഇന്‍വെസ്റ്റ്‌മെന്റ് റോഡ്‌ഷോ സംഘടിപ്പിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തെലങ്കാനയിലെ വ്യവസായികള്‍ക്ക്‌ മികച്ച പിന്തുണ വഗ്‌ദാനം ചെയ്‌തതായും അദ്ദേഹം പറഞ്ഞു. പ്രമുഖ വ്യവസായികളും ,ഐടി.ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയിലെ പ്രമുഖരും നിക്ഷേപ സാധ്യതകളെക്കുറിച്ചുളള ചര്‍ച്ചകളില്‍ പങ്കെടുത്തു.

രാജ്യത്ത്‌ മറ്റെവിടെയും കാണാന്‍ കഴിയാത്തവിധം കരുത്തുറ്റ നിക്ഷേപ സൗഹാര്‍ദ്ദ ഘടകങ്ങള്‍ കേരളത്തിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →