“മീറ്റ് ദ ചാമ്പ്യൻസ്” പ്രോഗ്രാമിന് കീഴിൽ തമിഴ്‌നാട്ടിലെ യുവാക്കളെ സ്പോർട്സിലും കായികക്ഷമതയിലും പ്രചോദിപ്പിച്ചതിന് കെസി ഗണപതിയെയും വരുൺ തക്കറിനെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
തമിഴ്‌നാട് പിഐബിയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു;
“തമിഴ്‌നാട്ടിലെ പ്രതിഭാധനരായ യുവാക്കളെ പ്രചോദിപ്പിക്കുന്നതിനായി കെസി ഗണപതിയുടെയും വരുൺതക്കറിന്റെയും ശ്രമങ്ങൾ ശ്രദ്ധേയമാണ് .
അത്തരം ശ്രമങ്ങൾ സ്പോർട്സ്, ഫിറ്റ്നസ് എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.

