സ്‌കൂൾ കുട്ടികൾക്കായി ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് വകുപ്പ് സംഘടിപ്പിക്കുന്ന ‘സുരക്ഷാരഥം’ മൊബൈൽ സേഫ്റ്റി ട്രെയിനിംഗ് വെഹിക്കിൾ മുഖേനയുള്ള പരിശീലന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കമലേശ്വരം ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ പൊതുവിദ്യാഭ്യാസവും തൊഴിലും മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. ആസാദി കാ അമൃത് മഹോത്‌സവത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ‘സുരക്ഷാരഥം’ മുഖേന 100 പരിശീലന പരിപാടികൾ ഓഗസ്റ്റ് 15 നകം വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടത്തും. തൊഴിലും നൈപുണ്യവും വകുപ്പ് സെക്രട്ടറി മിനി ആന്റണി അധ്യക്ഷത വഹിച്ച യോഗത്തിൽ ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് ഡയറക്ടർ പി പ്രമോദ്, വാർഡ് കൗൺസിലർ വിജയകുമാരി വി, സ്‌കൂൾ പ്രിൻസിപ്പൽ മധുക്കുട്ടൻ വി, സ്‌കൂൾ പി.റ്റി.എ പ്രസിഡന്റ് നിഷാദ് വി എം, സുരക്ഷാരഥം സംസ്ഥാന കോ-ഓഡിനേറ്റർ സിയാദ് ബി തുടങ്ങിയവർ സംസാരിച്ചു.
സുരക്ഷാരഥം മന്ത്രി ഉദ്ഘാടനം ചെയ്തു
