ന്യൂഡല്‍ഹി: കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ 2021-ല്‍ ആണ് പാകിസ്താനില്‍നിന്നും ബംഗ്ലാദേശില്‍നിന്നും ഏറ്റവുമധികം നുഴഞ്ഞുകയറ്റശ്രമം നടന്നതെന്ന് റിപ്പോര്‍ട്ട്. 2021-ല്‍ 1,628 നുഴഞ്ഞുകയറ്റക്കാരെ പിടികൂടി. 18 പേരെ ഏറ്റുമുട്ടലില്‍ വധിച്ചു.
അഞ്ചുവര്‍ഷത്തിനിടെ ഏറ്റവുമധികം നുഴഞ്ഞുകയറ്റ ശ്രമമുണ്ടായത് ബംഗ്ലാദേശിയില്നിന്നാണ്. 6,444 പേര്. പാകിസ്താനില്‍നിന്നുള്ള 268 നുഴഞ്ഞുകയറ്റക്കാരെ പിടികൂടി. 2020-ല്‍ 1,252, 2019- 1,408, 2018- 1,173, 2017- 1,251 എന്നിങ്ങനെ പോകുന്നു നുഴഞ്ഞുകയറ്റക്കാരെ പിടികൂടിയ കണക്ക്. 2020ല്‍-16, 2019- ആറ്, 2018-8, 2017-11 പേരെയാണ് വധിച്ചതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. 2017നും 2021-നും ഇടയില്‍ ബി.എസ്.എഫ്. നടത്തിയ ഓപ്പറേഷനുകളുമായി ഒത്തുനോക്കിയാണ് ഇത്തരമൊരു കണക്ക് പുറത്തുവിട്ടിരിക്കുന്നത്. ഈ അഞ്ച് വര്‍ഷ കാലയളവില്‍ മൊത്തം 6,712 നുഴഞ്ഞുകയറ്റക്കാരെയാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞവര്‍ഷം ഇന്ത്യന്‍ സേന പിടികൂടിയത് 1,628 നുഴഞ്ഞുകയറ്റക്കാരെ
