ഡിസംബര്‍ 31ന് ഇന്‍കം ടാക്സ് റിട്ടേണ്‍ സമര്‍പ്പിച്ചത് 46.11 ലക്ഷം

ന്യൂഡല്‍ഹി: പുതുവര്‍ഷത്തലേന്ന് ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ വമ്പന്‍ തിരക്ക്. ഡിസംബര്‍ 31 ന് സമര്‍പ്പിച്ചത് 46.11 ലക്ഷം ഇന്‍കം ടാക്സ് റിട്ടേണ്‍ (ഐ.ടി.ആര്‍). ഇതോടെ കഴിഞ്ഞ വര്‍ഷം ആകെ ഫയല്‍ ചെയ്ത ആദായനികുതി റിട്ടേണുകളുടെ എണ്ണം 5.89 കോടിയിലെത്തി. കേന്ദ്ര റവന്യൂ സെക്രട്ടറി തരുണ്‍ ബജാജാണ് കണക്കുകള്‍ പുറത്തുവിട്ടത്. അവസാനതീയതിക്കുമുമ്പ് റിട്ടേണ്‍ സമര്‍പ്പണത്തില്‍ വര്‍ധന രേഖപ്പെടുത്തിയെങ്കിലും തൊട്ടുമുന്‍വര്‍ഷത്തെ എണ്ണം മറികടക്കാന്‍ കഴിഞ്ഞിട്ടില്ല. 2020-21 വര്‍ഷം 5.95 കോടി റിട്ടേണുകളാണ് ആകെ ഫയല്‍ ചെയ്തതെന്നും ബജാജ് പറഞ്ഞു. ഐ.ടി.ആര്‍. ഫയല്‍ ചെയ്യാനുള്ള അവസാനതീയതി ദീര്‍ഘിപ്പിക്കില്ലെന്നു കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയതോടെയാണ് എണ്ണം ഈവിധം ഉയരാന്‍ കാരണമായതെന്നാണു വിലയിരുത്തപ്പെടുന്നത്. 45.7 ശതമാനം ഐ.ടി.ആറും ഫയല്‍ ചെയ്തത് ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയാണെന്ന സവിശേഷതയുമുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →