പൊലീസ് ഉദ്യോ​ഗസ്ഥരെ ആക്രമിച്ച ​ഗുണ്ടാ സംഘത്തിൽ ഉൾപ്പെട്ട ഒരാൾ അറസ്റ്റിൽ

കോഴിക്കോട്: മാറാട് പൊലീസ് സ്റ്റേഷനിലെ ഉദ്യോ​ഗസ്ഥരെ ആക്രമിച്ച ​ഗുണ്ടാ സംഘത്തിൽ ഉൾപ്പെട്ട ഒരാൾ അറസ്റ്റിലായി . മാറാട് ഗോതീശ്വരം ബീച്ച്, പിണ്ണാണത്ത് രജീഷ്കുമാർ (49)ആണ്അറസ്റ്റിലായത്. 2021 ഡിസംബർ 30ന് പുലർച്ചെ മാറാട് ഇൻസ്പക്ടർ രാജേഷ് കുമാറിന്റെ നേതൃത്തത്തിൽ നടത്തിയ റെയ്ഡിലാണ് ഇയാൾ പിടിയിലായത്. വീട്ടിൽ നിന്ന് പിടികൂടിയത്. 2021 ഡിസംബർ 28ന് രാത്രി 11ന് ഗോതീശ്വരം ബീച്ചിൽ വെച്ച് മാറാട് പൊലീസ് സ്റ്റേഷനിലെ എസ്ഐ എം സി ഹരീഷിനെയും പട്രോളിങ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാരെയും ആക്രമിച്ച ഗുണ്ടാസംഘത്തിൽ പ്പെട്ടയാളാണ് ഇയാൾ.

സ്റ്റേഷനിലെ എസ്ഐമാരായ ഹരീഷ്, ശശികുമാർ, എഎസ്ഐ. ശൈലേന്ദ്രൻ, സിപിഒമാരായ സപ്ത സ്വരൂപ്, ജാങ്കിഷ്, ഷിനോജ്, ധന്യശ്രീ, സ്ട്രൈക്കർ ഫോഴ്സും ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ സ്വപ്നിൽ എം മഹാജൻ്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്കോഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് ചെയ്ത് കൊയിലാണ്ടി സ്പെഷൽ സബ്ബ് ജയിലിലേക്ക് മാറ്റി. ഒളിവിൽ പോയ മറ്റ് പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →