ഡൽഹിൽ റസിഡന്റ് ഡോക്ടർമാരുടെ സമരം തുടരുന്നു

ന്യൂഡൽഹി: നീറ്റ്-പിജി കൗൺസിലിങ് വൈകുന്നതിനെതിരെ ഡൽഹിൽ റസിഡന്റ് ഡോക്ടർമാരുടെ സമരം തുടരുന്നു.

സഫ്ദർജങ് ആശുപത്രിയിലെ റസിഡന്റ് ഡോക്ടർമാരാണ് ഒപി ബഹിഷ്കരിച്ച് സമരം നടത്തുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യയുമായി നടത്തിയ ചർച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് സമരം തുടരാൻ തീരുമാനിച്ചത്.

അതേസമയം 29/12/21 ബുധനാഴ്ച മുതൽ പ്രഖ്യാപിച്ചിരുന്ന ഡ്യൂട്ടി ബഹിഷ്കരണത്തിൽ നിന്ന് എയിംസ് റസിഡന്റ് ഡോക്ടർമാർ പിന്മാറി. സഫ്ദർജങിലെ ഡോക്ടർമാർക്ക് പിന്തുണ അർപ്പിച്ചാണ് നേരത്തെ ഡ്യൂട്ടി ബഹിഷ്കരണത്തിന് എയിംസ് സംഘടന ആഹ്വാനം ചെയ്തിരുന്നത്. പിജി കൗൺസിലിങ് വിഷയം സുപ്രീംകോടതി ജനുവരി ആറിന് പരിഗണിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →