ഇതര സംസ്ഥാന തൊഴിലാളികളുമായി നല്ല ബന്ധം സ്ഥാപിക്കാൻ പൊലീസ്

കൊച്ചി: കിഴക്കമ്പലം അക്രമത്തിന്റെ പശ്ചാത്തലത്തില്‍ ഇതര സംസ്ഥാന തൊഴിലാളികളുമായി പൊലീസ് മികച്ച സഹകരണം ഉറപ്പാക്കണമെന്ന് സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള എഡിജിപി.

ഡിവൈഎസ്പിമാരും എസ്എച്ച്ഒമാരും തൊഴിലാളി ക്യാമ്പുകള്‍ സ്ഥിരമായി സന്ദര്‍ശിക്കണം. ഹിന്ദിയും ബംഗാളിയും അറിയുന്ന ഉദ്യോഗസ്ഥരെ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സ്റ്റേഷനുകളില്‍ നിയമിക്കണമെന്നും എഡിജിപി നിര്‍ദേശം നല്‍കി. ഇതര സംസ്ഥാന തൊഴിലാളികളുടെ സേവനം കേരളത്തിന്റെ സമ്പദ്ഘടനയ്ക്ക് ആവശ്യമെന്നും വിജയ് സാഖറെ വ്യക്തമാക്കി.

പൊലീസും ഇതര സംസ്ഥാന തൊഴിലാളികളുമായി ഇനിയൊരു സംഘര്‍ഷമുണ്ടാകുന്ന സാഹചര്യമുണ്ടാകരുത്. തൊഴിലാളി ക്യാമ്പുകളില്‍ പൊലീസ് സന്ദര്‍ശനം നടത്തി അവരുടെ പ്രശ്‌നങ്ങള്‍ പഠിക്കണം. വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും എഡിജിപി സര്‍ക്കുലറില്‍ പറയുന്നു.

പരാതികള്‍ വിളിച്ചറിയിക്കാനായി തൊഴിലാളികള്‍ക്ക് പൊലീസ് ഹെല്‍പ് ലൈന്‍ നമ്പറുകള്‍ നല്‍കണം.

അതേസമയം പൊലീസിനെതിരായ അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാന പൊലീസ് മേധാവി ഉന്നത തല യോഗം വിളിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →