കണ്ണൂർ : ദിവസങ്ങളുടെ ഇടവേളയ്ക്കു ശേഷം കണ്ണൂർ സർവകലാശാലയ്ക്കെതിരെ വിമർശനവുമായി വീണ്ടും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർവകലാശാല ബോർഡ് ഓഫ് സ്റ്റഡീസ് പുനസംഘടന ചട്ടവിരുദ്ധമെന്നാണ് ഗവർണർ ഹൈക്കോടതിയിൽ വ്യക്തമാക്കിയത് . ചെയർമാനെയും അംഗങ്ങളെയും നാമനിർദേശം ചെയ്യേണ്ടത് ചാൻസിലർ കൂടിയായ ഗവർണറാണ്.
വൈസ് ചാൻസലറുടെ നിർദേശപ്രകാരം മുമ്പ് ചാൻസിലറാണ് ബോർഡ് ഓഫ് സ്റ്റഡീസ് പുനസംഘടിപ്പിച്ചത്. ചാൻസലർ നാമനിർദേശം ചെയ്യാത്തവരെ ഉൾപ്പെടുത്തി എന്ന് ആരോപിച്ച് നൽകിയ ഹരജിയിലാണ് ഗവർണറുടെ സത്യവാങ്മൂലം.

