റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇടുക്കി -ചെറുതോണി ഡാമുകളിൽ സന്ദർശനാനുമതി

December 24, 2021 - 10:07 am

ഇടുക്കി: 2021 ഡിസംബർ 24 മുതൽ 2022 ഫെബ്രുവരി 28 വരെ ഇടുക്കി -ചെറുതോണി ഡാമുകളിൽ സന്ദർശനാനുമതി ലഭ്യമായിട്ടുള്ളതായി ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. മുതിർന്നവർക്ക് 40 രൂപയും കുട്ടികൾക്ക് 20 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ഡാമിനു മുകളിൽകൂടി സഞ്ചരിക്കുന്നതിനായി ബഗ്ഗി കാർ സൗകര്യം ലഭ്യമാണ്. എട്ട് പേരടങ്ങുന്ന സംഘത്തിന് 600 രൂപയാണ് ചാർജ്. രാവിലെ പത്ത് മണി മുതൽ വൈകുന്നേരം അഞ്ച് മണി വരെയാണ് സന്ദർശന സമയം.

ഇതോടൊപ്പം സന്ദർശകർക്ക് ഇടുക്കി റിസർവയറിൽ ബോട്ടിംഗ് സൗകര്യവും ലഭ്യമാവും 18 പേർക്ക് ഒരേ സമയം യാത്ര ചെയ്യാൻ സൗകര്യമുള്ള ബോട്ടാണ് ഇടുക്കി വൈൽഡ് ലൈഫ് ഒരുക്കിയിട്ടുള്ളത്. വനവികസന ഏജൻസി മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇടുക്കി – ചെറുതോണി അണക്കെട്ടുകൾ ജലാശയത്തിലൂടെ സഞ്ചരിച്ച് കാണുന്നതിനും കാനനഭംഗി ആസ്വദിക്കാനുമാകും. . ഹിൽവ്യൂ പാർക്കും കാൽവരിമൗണ്ട് മലനിരകളും ജലാശയവും ഇതിനോടു ചേർന്നുള്ള വനപ്രദേശങ്ങളും സഞ്ചാരികൾക്ക് ഏറെ ആകർഷകമാണ്. കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായി പാലിക്കുന്നതിന് നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *