ആലപ്പുഴ: കരിയര്‍ ഗൈഡന്‍സ് ക്യാമ്പ് നടത്തി

ആലപ്പുഴ: സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി ദ്വിദിന സൗജന്യ വ്യക്തിത്വ വികസന കരിയര്‍ ഗൈഡന്‍സ് ക്യാമ്പ് -പാസ്‌വേഡ് പ്രോഗ്രാം നടത്തി. കായംകുളം ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും മാവേലിക്കര ബിഷപ്പ് ഹോഡ്ജസ് ഹൈസ്‌ക്കൂളിലുമായി നടന്ന ക്യാമ്പ് നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസ് വൈസ് ചാന്‍സലര്‍ ഡോ. പ്രൊഫ. കെ.സി. സണ്ണി ഉദ്ഘാടനം ചെയ്തു.

ഡോ. സജി മാത്യു, കെ. നസീറ, ഡോ. മുംതാസ്, ഡേവിഡ് ജേക്കബ്, ജെ. സജി, എസ്. ഷെമീര്‍, ജോസഫ് ജോര്‍ജ്ജ്, ജോര്‍ജ്ജ് വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.

യു. പ്രതിഭ എം.എല്‍.എ, ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. കെ.വി. മനോജ് കുമാര്‍, കായംകുളം നഗരസഭാധ്യക്ഷ പി. ശശികല എന്നിവര്‍ ക്യാമ്പ് സന്ദര്‍ശിച്ച് കുട്ടികളുമായി സംവദിച്ചു.

ജില്ലാ ഭരണകൂടത്തിന്റെയും ന്യൂനപക്ഷ പരിശീലന കേന്ദ്രങ്ങളുടെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →