മൂന്നാം ജയം പ്രതീക്ഷിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും

പനജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ എട്ടാം സീസണിലെ മൂന്നാം ജയം തേടി കേരളാ ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും. തിലക് മൈതാന്‍ സ്റ്റേഡിയത്തില്‍ വൈകിട്ട് 7.30 മുതലാണു മത്സരം. മുംബൈ സിറ്റിയെ 3-0 ത്തിനു തോറ്റ ആത്മവിശ്വാസത്തിലാണ് ഇവാന്‍ വുകോമാനോവിച്ചിന്റെ ശിഷ്യന്‍മാര്‍ ഇറങ്ങുന്നത്.ആറ് കളികളില്‍നിന്ന് 11 പോയിന്റുള്ള ചെന്നയിന്‍ നാലാം സ്ഥാനത്തും ഒന്‍പത് പോയിന്റുള്ള ബ്ലാസ്റ്റേഴ്സ് അഞ്ചിലുമാണ്. ചെന്നയിനെ കരുതിയിരിക്കണമെന്നാണു വുകോമാനോവിച്ച് ശിഷ്യന്‍മാര്‍ക്കു നല്‍കിയ നിര്‍ദേശം. ഇന്നു ജയിച്ചാല്‍ ഏറെനാളെത്ത ഇടവേളയ്ക്കു ശേഷം ബ്ലാസ്റ്റേഴ്സിന് ആദ്യ നാലിലെത്താം. പ്രതീക്ഷിച്ച ജയങ്ങളൊന്നും വരാതിരുന്നപ്പോള്‍ നിരാശയുടെ പടുകുഴിയിലായ ആരാധകര്‍ക്ക് പുതുജീവനാണു ഈ സീസണില്‍ ബ്ലാസ്റ്റേഴ്സ് നേടിയ രണ്ട് ജയങ്ങള്‍. മഞ്ഞപ്പടയുടെ സീസണിലെ ആദ്യ ജയം ഒഡീഷയ്‌ക്കെതിരേയായിരുന്നു. സീസണിലെ ഉദ്ഘാടന മത്സരത്തില്‍ എ.ടി.കെ. മോഹന്‍ ബഗാനോട് 4-2 ന്റെ തോല്‍വി വഴങ്ങിയാണ് എട്ടാം സീസണ്‍ ആരംഭിച്ചത്. രണ്ടാം മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനോട് ഗോള്‍ രഹിത സമനിലയും മൂന്നാം മത്സരത്തില്‍ ബംഗളുരു എഫ്‌സിയോട് 1 -1 സമനിലയും. മുന്‍ സീസണുകളിലേതു പോലെ സമനില വഴങ്ങുന്ന ടീമാണ് ഇത്തവണയുമെന്നു കടുത്ത ആരാധകരും പറഞ്ഞു. നാലാം മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ബ്ലാസ്റ്റിംഗ് ജയം. ഒഡീഷ എഫ്‌സിയെ 2 -1 തകര്‍ത്തു. ഒഡീഷ സീസണില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ ബംഗളൂരു എഫ്‌സിയെ 3 – 1നും രണ്ടാം മത്സരത്തില്‍ ഈസ്റ്റ് ബംഗാളിനെ 6 – 4നും തകര്‍ത്തെറിഞ്ഞു നില്‍ക്കുമ്പോഴായിരുന്നു അവരെ വീഴ്ത്തിയത്. ചെന്നയിനും ബ്ലാസ്റ്റേഴ്സും തമ്മില്‍ ഇതുവരെ 16 തവണ ഏറ്റുമുട്ടി. അതില്‍ ഏഴെണ്ണം സമനിലയില്‍ അവസാനിച്ചു. നാലു മത്സരങ്ങള്‍ ബ്ലാസ്റ്റേഴ്സും മൂന്നില്‍ ചെന്നയിനും ജയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →