പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ എ.ടി.കെ. മോഹന്‍ ബഗാനു ജയം. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ 3-2 നാണു മുന്‍ ചാമ്പ്യന്‍മാര്‍ തോല്‍പ്പിച്ചത്. കോച്ച് അന്റോണിയോ ഹാബാസിനെ പുറത്താക്കിയ ശേഷം എ.ടി.കെ. നേടുന്ന ആദ്യ ജയമാണിത്. പുതിയ കോച്ച് ഫെറാണ്ടോ ചുമതല ഏറ്റെടുത്ത ആദ്യ മത്സരത്തില്‍ ടീമിനെ ജയിപ്പിച്ചു. തുടക്കത്തില്‍ തന്നെ ഒരു ഗോളിന് പിറകില്‍ പോയ ശേഷമായിരുന്നു ബഗാന്റെ തിരിച്ചടി.
സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ മോഹന്‍ ബഗാനു ജയം
