രഞ്ജിത്ത് ശ്രീനിവാസിനെ വെട്ടിക്കൊന്ന കേസിൽ നാല് എസ്.ഡി.പി.ഐ പ്രവത്തകർ

ആലപ്പുഴ : ആലപ്പുഴ വെള്ളക്കിണറിൽ ഒ.ബി.സി മോർച്ച നേതാവ് രഞ്ജിത്ത് ശ്രീനിവാസിനെ വീട്ടിൽ കയറി വെട്ടിക്കൊന്ന കേസിൽ നാല് എസ്.ഡി.പി.ഐ പ്രവത്തകർ പിടിയിലായതായി സൂചന. ഇവർ ഉപയോഗിച്ചെന്ന് സംശയിക്കുന്ന ബൈക്കും പോലീസ് കണ്ടെത്തി. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരാണോ പിടിയിലായതെന്ന് വ്യക്തമല്ല. അതേസമയം, ആലപ്പുഴ ജില്ലയില്‍ ക്രമസമാധാനം ഉറപ്പാക്കുന്നതിനായി ക്രിമിനല്‍ നടപടിക്രമം 144 പ്രകാരം പ്രഖ്യാപിച്ച നിരോധനാജ്ഞ ഡിസംബര്‍ 22 വരെ നീട്ടി. 22ാം തീയതി രാവിലെ ആറുവരെ നിരോധനാജ്ഞ തുടരുമെന്ന് കലക്ടറുടെ ഉത്തരവില്‍ പറയുന്നു. ജില്ലയില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതായുള്ള ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →