ന്യൂഡല്‍ഹി: സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ആളുകള്‍ക്കിടയില്‍ സംശയമുണ്ടെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്.
അടുത്ത കാലത്തായി ചൈനയ്ക്കും പാകിസ്ഥാനുമെതിരായ രാജ്യത്തിന്റെ സൈനിക നീക്കങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ ജനറല്‍ റാവത്ത് പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ ഇത്തരമൊരു അപകടം നടക്കുമ്പോള്‍ അത് ജനങ്ങളുടെ മനസ്സില്‍ സംശയം ജനിപ്പിക്കുന്നുണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്.
സായുധ സേനയെ നവീകരിച്ചതായി അവകാശപ്പെടുമ്പോള്‍ ഇത് എങ്ങനെ സംഭവിക്കുമെന്ന കാര്യം ഓര്‍ത്ത് തനിക്ക് അത്ഭുതം തോന്നുന്നെന്നും അദ്ദേഹം പറഞ്ഞു.
ബുധനാഴ്ചയാണ് ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് ബിപിന്‍ റാവത്തുള്‍പ്പെടെ 13 പേര്‍ കൊല്ലപ്പെട്ടത്.

