കോഴിക്കോട്: കര്‍ഷക പരിശീലന കേന്ദ്രത്തില്‍ ത്രിദിന പരിശീലനം

കോഴിക്കോട്: വേങ്ങേരി കാര്‍ഷിക മൊത്ത വ്യാപാര കേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന്ന കര്‍ഷക പരിശീലന കേന്ദ്രത്തില്‍ ഡിസംബര്‍ 7,8,9 തിയ്യതികളില്‍ ‘വിളവെടുപ്പിനു ശേഷമുളള സംസ്‌കരണവും മൂല്യവര്‍ദ്ധിത ഉത്പനങ്ങളും, 21,22,23 തിയ്യതികളില്‍ ഓര്‍ഗാനിക്ക് ഫാമിംഗ് എന്നീ വിഷയങ്ങളില്‍ കോഴിക്കോട്, വയനാട് ജില്ലകളിലെ 30 കര്‍ഷകര്‍ക്ക് ത്രിദിന പരിശീലനം നടത്തുന്നു. താല്‍പര്യമുള്ളവര്‍ നവംബര്‍ 30ന് മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യണം. മുന്‍പ് ഈ കേന്ദ്രത്തില്‍ നിന്നും പരിശീലനം ലഭിച്ചവര്‍ക്ക് രജിസ്‌ട്രേഷന്‍ അനുവദിക്കുന്നതല്ല. രാവിലെ 10 മുതല്‍ 5 വരെ മൂന്ന് ദിവസം തുടര്‍ച്ചയായി ക്ലാസ്സ് ഉണ്ടായിരിക്കും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മുന്‍ഗണന നല്‍കും. രജിസ്റ്റര്‍ ചെയ്യേണ്ട ഫോണ്‍ : 0495-2373582.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →