ന്യൂഡല്‍ഹി: നികുതി സ്ലാബുകള്‍ ഉയര്‍ത്താന്‍ ചരക്ക് സേവന നികുതി (ജിഎസ്ടി) ഫിറ്റ്മെന്റ് കമ്മിറ്റിയുടെ നിര്‍ദേശം. 5 ശതമാനം നികുതി സ്ലാബ് 7 ശതമാനമായും 18 ശതമാനം സ്ലാബ് 20 ശതമാനമായും ഉയര്‍ത്താനാണ് നിര്‍ദേശമെന്ന് വിവരം. 12 ശതമാനവും 18 ശതമാനവും നികുതി സ്ലാബുകള്‍ ലയിപ്പിച്ച് 17 ശതമാനം എന്ന ഒറ്റ സ്ലാബിലേക്ക് മാറ്റുന്നതിനുള്ള സാധ്യതകളും ആരായുന്നുണ്ട്.സ്വര്‍ണം, വെള്ളി തുടങ്ങിയ വിലയേറിയ ലോഹങ്ങളുടെ ജി.എസ്.ടി 3 ശതമാനത്തില്‍ നിന്ന് 5 ശതമാനമായി ഉയര്‍ത്താനാണ് ശിപാര്‍ശ.ഫിറ്റ്മെന്റ് കമ്മിറ്റിയുടേത് പ്രാരംഭ നിര്‍ദേശങ്ങള്‍ മാത്രമാണ്. ജി.എസ്.ടി സ്ലാബുകളുമായി ബന്ധപ്പെട്ട ഔപചാരിക തീരുമാനം കൂടുതല്‍ പരിശോധനകള്‍ക്കു ശേഷമേ എടുക്കാനാകൂ.നിരക്ക് ഘടനയും സ്ലാബുകളുടെ യുക്തിസഹതയും സംബന്ധിച്ച് 27 ന് മന്ത്രിതല ചര്‍ച്ച നടക്കുന്നുണ്ട്. ഇവിടെ ഫിറ്റ്മെന്റ് കമ്മിറ്റി നിര്‍ദേശം പരിഗണിച്ചേക്കാം. പിന്നീടിത് ജി.എസ്.ടി കൗണ്‍സിലും പരിഗണിക്കണം.ഡിസംബറില്‍ ചേരുന്ന യോഗം ജി.എസ്.ടി കൗണ്‍സിലാണ് മാറ്റങ്ങള്‍ ചര്‍ച്ചചെയ്തു തീരുമാനമെടുക്കുക.
5 ശതമാനം നികുതി സ്ലാബ് 7 ശതമാനമാകും: ജി.എസ്.ടി. സ്ലാബുകള്‍ ഉയര്‍ത്തും
