ഐഎസ്‌ കേസിലെ പ്രതിക്ക്‌ 5 വര്‍ഷം കഠിന തടവ്‌

കൊച്ചി : കാസര്‍കോടുനിന്ന്‌ 20 പേരെ ദുരൂഹ സാഹചര്യത്തില്‍ കാണാതായതുമായി ബന്ധപ്പെട്ട കേസിലെ പ്രതിക്ക്‌ 5 വര്‍ഷം കഠിന തടവ്‌. വയനാട്‌ കല്‍പ്പറ്റ സ്വദേശി നാഷിദുല്‍ ഹംസഫറിനെ യാണ്‌ (29)എറണാകുളം പ്രത്യേക ഐഎന്‍എ കോടതി ശിക്ഷിച്ചത്‌.

കുറ്റം ഏറ്റുപറഞ്ഞതോടെ വിചാരണ നടപടികളിലേക്ക്‌ കടക്കാതെ ശിക്ഷ വിധിക്കുകയായിരുന്നു. വിവിധ വകുപ്പുകള്‍ പ്രകാരം 18 വര്‍ഷത്തെ ശിക്ഷ വിധിച്ചെങ്കിലും ശിക്ഷ ഒരുമിച്ച അഞ്ച്‌ വര്‍ഷം അനുഭവിച്ചാല്‍ മതി. ഇതുവരെ ജയിലില്‍ കിടന്ന കാലയളവ്‌ ഇളവുചെയ്യാനും നിര്‍ദ്ദേശമുണ്ട്‌ . ഇതനുസരിച്ച് 2018 സെപ്‌തംബറില്‍ അറസ്റ്റിലായ പ്രതി ഇനി ഒരു വര്‍ഷവും 10 മാസവും ജയില്‍ശിക്ഷ അനുഭവിക്കണം. ശിക്ഷാവിധിക്കുഷേഷം പ്രതിയെ വിയ്യൂരിലെ അതിസുരക്ഷാ ജയിലിലേക്കുമാറ്റി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →