ന്യൂഡല്‍ഹി: ആഗോള അഴിമതിസൂചികയില്‍ ഇന്ത്യയുടെ സ്ഥാനം കഴിഞ്ഞ വര്‍ഷത്തേതില്‍നിന്ന് അഞ്ചുപടി ഇടിഞ്ഞ് 82-ല്‍ എത്തി.അയല്‍രാജ്യങ്ങളായ പാകിസ്താന്, ചൈന, നേപ്പാള്‍, ബംഗ്ലാദേശ് എന്നിവ പട്ടികയില്‍ ഇന്ത്യയ്ക്കു പിന്നിലാണ്. ഭൂട്ടാന് 62-ാം സ്ഥാനത്താണ്. ഡെന്മാര്ക്ക്, നോര്‍വേ, ഫിന്‍ലന്‍ഡ്, സ്വീഡന്, ന്യൂസീലന്‍ഡ് രാജ്യങ്ങളാണ് പട്ടികയില്‍ മുന്നില്‍. ഉത്തരകൊറിയ, തുര്ക്ക്മെനിസ്താന്, വെനസ്വേല, എറിത്രിയ എന്നിവ പട്ടികയില്‍ ഏറ്റവും പിന്നിലാണ്.ഈ വര്‍ഷം ഇന്ത്യയ്ക്ക് ലഭിച്ചത് 45 മാര്‍ക്കാണ്. കഴിഞ്ഞ വര്‍ഷം 44 മാര്‍ക്കും 77ാം സ്ഥാനവുമായിരുന്നു. വ്യവസായരംഗത്തെ അഴിമതി വിലയിരുത്തി അഴിമതിവിരുദ്ധ മാനദണ്ഡങ്ങള്‍ മുന്നോട്ടുവെക്കുന്ന ട്രെയ്സ് എന്ന സംഘടനയാണ് അഴിമതിയുടെ അടിസ്ഥാനത്തില്‍ 194 രാജ്യങ്ങളെ വിലയിരുത്തി പട്ടിക തയ്യാറാക്കിയത്.
ആഗോള അഴിമതിസൂചികയില്‍ 77ല്‍ നിന്ന് 82ാം സ്ഥാനത്തെത്തി ഇന്ത്യ
