24 വർഷത്തിനു ശേഷം ഉപഹാർ തീയറ്റർ തീപിടുത്തത്തിൽ വിധി: ഉടമകൾക്ക് ഏഴു വർഷം തടവ്

ന്യൂഡൽഹി:1997ൽ തെക്കൻ ഡൽഹിയിൽ ഗ്രീൻപാർക്കിലെ ഉപഹാർ തിയേറ്ററിൽ തീപിടിത്തമുണ്ടായി 59 പേർ കൊല്ലപ്പെട്ട കേസിൽ തിയേറ്റർ ഉടമകളായ സുശീൽ അൻസലിനും ഗോപാൽ അൻസലിനും ഏഴ് വർഷം വീതം തടവ് ശിക്ഷ വിധിച്ച് ഡൽഹി ഡൽഹി കോടതി. ഇരുവർക്കും രണ്ടര കോടി വീതം പിഴയും ചീഫ് മെട്രോപോളിറ്റൻ മജിസ്‌ട്രേറ്റ് പങ്കജ് ശർമ വിധിച്ചു.

തെളിവ് നശിപ്പിക്കൽ,ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കാൻ സർക്കാർ ഉദ്യോഗസ്ഥരെ സ്വാധീനിക്കാൻ ശ്രമിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

കേസിൽ ഉൾപ്പട്ടെ ദിനേശ് ചന്ദ്ര ശർമ, പ്രേം പ്രകാശ് ഭത്ര, അനൂപ് സിംഗ് എന്നിവർക്ക് മൂന്ന് ലക്ഷം വീതം പിഴയും ചുമത്തി. കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ നൽകിയ പുനഃപരിശോധനാ ഹർജിയിലാണ് തീരുമാനം.

1997 ജൂൺ 13നാണ് ഉപഹാർ തിയേറ്ററിൽ ‘ബോർഡർ’ സിനിമ പ്രദർശിപ്പിക്കവേ തീപ്പിടിത്തമുണ്ടായി 59 പേർ മരിച്ചത്. നൂറിലേറെ പേർക്ക് പരിക്കേറ്റു. തിയേറ്റർ ഉടമകളായ അൻസൽ സഹോദരൻമാരിൽ ഗോപാൽ അൻസലിനെ ഒരുവർഷം തടവിന് ശിക്ഷിച്ചപ്പോൾ സുശീൽ അൻസലിനെ (77) പ്രയാധിക്യം കണക്കിലെടുത്ത് തടവ് ശിക്ഷയിൽനിന്ന് ഒഴിവാക്കിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →