ശാസ്താംകോട്ട: സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന് വ്യാപാരിയെ അറസ്റ്റ് ചെയ്തു. കാരാളിമുക്കിലെ ബേക്കറി ഉടമയും യൂത്ത് കോണ്‍ഗ്രസ് കുന്നത്തൂര്‍ നിയോജകമണ്ഡലം മുന്‍ പ്രസിഡന്റുമായ സുരേഷ് ചന്ദ്രനെയാണ് ശാസ്താംകോട്ട പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച്ച വൈകീട്ട് ആറുമണിയോടെയാണ് സംഭവം. കൊവിഡിന്റെ പശ്ചാത്തലത്തില്‍ വ്യാപാരസ്ഥാപനങ്ങളില്‍ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് നോട്ടീസ് നല്‍കിയ ശാസ്താംകോട്ട എസ്‌ഐ അനീഷിനെയും സംഘത്തെയും കൈയേറ്റംചെയ്യാന്‍ ശ്രമിച്ചുവെന്നു കാട്ടിയാണ് അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ സുരേഷ് ചന്ദ്രനെ ജാമ്യത്തില്‍ വിട്ടയച്ചു.
സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചില്ല; വ്യാപാരിയെ അറസ്റ്റ് ചെയ്തു
