ചാര്‍ജ്‌ വര്‍ദ്ധന ആവശ്യപ്പെട്ട്‌ സ്വകാര്യ ബസുകള്‍ നാളെ മുതല്‍ പണിമുടക്കുന്നു

കൊച്ചി: സ്വകാര്യ ബസുകള്‍ 2021 നവംബര്‍ 9 മുതല്‍ പണിമുടക്കുന്നു. ചാര്‍ജ്‌ വര്‍ദ്ധന ഉള്‍പ്പെടെയുളള കാര്യങ്ങളില്‍ വിട്ടുവീഴ്‌ചയിലിലെന്ന നിലപാടിലാണ്‌ ബസുടമകള്‍. ഡീസലിന്‌ നൂറ്‌ രൂപക്കുമുകളില്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍ മിനിമം ചാര്‍ജ്‌ 12 രൂപയാക്കണമെന്നാണ്‌ ബസുടമകള്‍ ആവശ്യപ്പെടുന്നത്‌. ഇന്ധനവിലയില്‍ നേരിയ കുറവ്‌ വന്നിട്ടുണ്ടെങ്കിലും വ്യവസായം മുന്നോട്ടുപോകുന്നതിന്‌ ഈ ഇളവ്‌ മാത്രം പോരായെന്ന നിലപാടിലാണ്‌ ബസ്‌ ഉടമകള്‍ .

സംസ്ഥാനത്ത്‌ നിലവില്‍ 60 ശതമാനം ബസുകള്‍മാത്രമാണ്‌ സര്‍വീസ്‌ നടത്തുന്നത്‌. യാത്രക്കാര്‍ കുറഞ്ഞതോടെ വന്‍ വരുമാന നഷ്ടമാണ്‌ ഉണ്ടാകുന്നതെന്ന്‌ ഉടമകള്‍ വ്യക്തമാക്കുന്നു. യാത്രാനിരക്കുകള്‍ പുതുക്കി നിശ്ചയിക്കണമെന്നതാണ്‌ ഇവരുടെ പ്രധാന ആവശ്യം . ഡിസലിന്‌ 62 രൂപ വിലയുണ്ടായിരുന്ന 2018ല്‍ നിശ്ചയിച്ച മിനിമം ചാര്‍ജായ 8 രൂപയാണ്‌ ഇപ്പോഴും തുടരുന്നത്‌. വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ നിരക്ക 6 രൂപയാക്കി ഉയര്‍ത്തണമെന്നും കോവിഡ്‌ ഒഴിയുന്നതുവരെ സ്വകാര്യ ബസുകളുടെ നികുതി ഒഴിവാക്കണമെന്നും ബസുടമകള്‍ ആവശ്യപ്പെടുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →