ന്യൂ ഡല്‍ഹി : നവീകരണം നടന്നുകൊണ്ടിരുന്ന മുങ്ങിക്ക്പ്പലിന്റെ രഹസ്യങ്ങള്‍ ചോര്‍ത്തിയ സംഭവത്തില്‍ കമാന്‍ഡര്‍ റാങ്കിലുളള നാവിക ഉദ്യോഗസ്ഥനക്കം അഞ്ചുപേര്‍ അറസറ്റിലായി. വിരമിച്ച രണ്ട് നാവിക ഉദ്യോഗസ്ഥരെയും മറ്റുളളവരെയുമാണ് സിബിഐ അറസ്റ്റ് ചെയ്തത് .ഒരുമാസത്തെ അന്വേഷണത്തിനൊടുവിലായിരുന്നു അറസ്റ്റ്. പലരെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു
കിലോക്ലാസ് മുങ്ങിക്കപ്പല്‍ സംബന്ധിച്ച മുംബൈ പശ്ചിമ നാവിക കമാന്‍ഡിലെ കമാന്‍ഡര്‍ വിരമിച്ച നാവിക ഉദ്യോഗസ്ഥര്‍ക്ക് രഹസ്യങ്ങള്‍ ചോര്‍ത്തിയെന്നാണ് സിബിഐ ആരോപിക്കുന്നത്. ഡല്‍ഹി ,മുംബൈ,ഹൈദരാബാദ്,വിശാഖ പട്ടണം എന്നീ സ്ഥലങ്ങളിലടക്കം 19 ഇടങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഡിജിറ്റല്‍ തെളിവുകളും രഹസ്യ രേഖകളും സിബിഐ പരിശോധിച്ചു. നാവിക സേനയുടെ പൂര്‍ണ അനുമതിയോടെയായിരുന്നു സിബിഐ അന്വേഷണം. വൈസ് അഡ്മിറലിന്റെ നേതൃത്വത്തില്‍ നാവിക സേനയുടെ ആഭ്യന്തര അന്വേഷണവും നടക്കുന്നുണ്ട്.

