കൊടുവളളി: വാഗ്ദാനങ്ങള്‍ നല്കി മണിചെയിന്‍ കമ്പനി കൊടുവളളി സ്വദേശി നാഫിയുടെ കയ്യില്‍ നിന്ന് തട്ടിയെടുത്തത് 4.9 ലക്ഷം രൂപ. ബിസിനസിനായി പണം നിക്ഷേപിച്ചാല്‍ മുതല്‍ മുടക്കിന്റെ വിഹിതവും ലാഭവും ഡോളറായി ഓരോമാസവും അക്കൗണ്ടിലേക്ക് വരുമെന്ന് പ്രലോഭിപ്പിച്ചാണ് വിവിധ സമയങ്ങളിലായി പണം തട്ടിയെടുത്തത്. ബന്ധുകൂടിയായ ചാലിയ സ്വദേശിയാണ് വന്‍തുക വാഗ്ദാനം നല്കി മലേഷ്യ ആസ്ഥാനമായ മണിചെയിന്‍ കമ്പനിയുമായി ബന്ധമുണ്ടൈന്ന് പറയപ്പെടുന്ന ആളുകളുടെ അ്ക്കൗണ്ടുകളില് പണം നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടതെന്ന് നാഫി പറഞ്ഞു.
എറണാകുളത്തെ സ്വകാര്യ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി2021 ആഗസ്റ്റ് 16ന് 90,000രൂപയും 18ന് 3,10,000രൂപയും 24ന് 90,000രൂപയുമാണ് വിവിധ അക്കൊണ്ടുകളിലായി നിക്ഷേപിച്ചത്. ഇതിനിടെ ബിസിനസുമായി സഹകരിക്കാന്‍ കഴിയുന്ന 100പേരുടെ ഫോണ്‍ നമ്പരുകള്‍ ആവസശ്യപ്പെടുകയും അവരോട് പണം നിക്ഷേപിക്കാന്‍ പറയാനും ആവശ്യപ്പെട്ടു. മാസങ്ങളായിട്ടും നേരത്തെ പറഞ്ഞപോലെ ലാഭ വിഹിതം ലഭിക്കാതെ വന്നപ്പോള്‍ നടത്തിയ അന്വെ്ഷണത്തിലാണ് തട്ടിപ്പുബോധ്യമായത്.
പണം തിരിച്ചുചോദിച്ചപ്പോള്‍ ഇയാള്‍ ഭീഷണി പ്പെടുത്തിയതിനെ തുടര്‍ന്ന് പോലീസില്‍ പരാതിപ്പെടുകയായിരുന്നു. കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി കൊടുവളളി പോലീസ് പറഞ്ഞു. ഇതുപോലെ പലരും പണം നിക്ഷേപിച്ചിട്ടുണ്ടെങ്കിലും മാനഹാനി ഭയന്നാണ് പുറത്തുപറയാത്തതെന്നും പരാതി നല്കാന് വ്യക്തമായി തെളിവുകള്‍ ഇല്ലാത്തത് ഇത്തരം തട്ടിപ്പുകാര്‍ രക്ഷപെടാന്‍ ഇടയാക്കുമെന്നും പോലീസ് പറയുന്നു. .

