തളിപ്പറമ്പില്‍ സിപിഎം ലോക്കല്‍ സമ്മേളനത്തില്‍ വിഭാഗീയത

തളിപ്പറമ്പ്‌ : സിപിഎം ലോക്കല്‍ നേതൃത്വത്തിനെതിരെ പ്രതിഷേധമുയര്‍ത്തിയ മുരളീധരനും അനുയായികള്‍ക്കുമെതിരെ തല്‍ക്കാലം നടപടി എടുക്കേണ്ടതില്ലെന്ന്‌ സിപിഎം ജില്ലാ നേതൃത്വം തീരുമാനിച്ചതായി സൂചന. നോര്‍ത്ത്‌ ലോക്കല്‍ കമ്മറ്റിയിലെ വിഭാഗീയതയില്‍ പ്രതിഷേധിച്ച് മുരളീധരന്‍ അനുകൂലികളലായ മാന്ധംകുണ്ടിലെ രണ്ട്‌ ബ്രാഞ്ച്‌ സെക്രട്ടറിമാര്‍ രാജിവെച്ചു. കോമത്ത് മുരളീധരനെ അനുകൂലിക്കുന്ന മാന്ധംകുന്ന്‌ പടിഞ്ഞാറ്‌ സെക്രട്ടറി ഡിഎം ബാബു, കിഴക്ക്‌ ബ്രാഞ്ച്‌ സെക്രട്ടറി കെ സതീശന്‍ എന്നിവരാണ്‌ രാജി വച്ചത്‌. ഇക്കഴിഞ്ഞ ബ്രാഞ്ച്‌ സമ്മേളനത്തിലാണ്‌ ഇരുവരും സെക്രട്ടറിമാരായി തെരഞ്ഞെടുക്കപ്പെട്ടത്‌.

സിപിഎം നോര്‍ത്ത്‌ ലോക്കല്‍ സമ്മേളനത്തില്‍ വിഭാാഗീയത ആരോപിച്ച്‌ മുന്‍ ഏരിയാ കമ്മറ്റി അംഗം കോമത്ത്‌ മുരളീധരന്‍ ഇറങ്ങി പോയിരുന്നു. അതിന്‌ പിന്നാലെ പുല്ലായ്‌ക്കൊടി ചന്ദ്രനെ വീണ്ടും ലോക്കല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തതില്‍ പ്രതിഷേധിച്ച്‌ ഒരു വിഭാഗം അണികള്‍ പരസ്യമായി നേതൃത്വത്തിനെതിരെ രംഗത്തിറങ്ങി .ഈ രണ്ടുവിഷയത്തിലും തല്‍ക്കാലം നടപടി വേണ്ടെന്നാണ്‌ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ്‌ തീരുമാനം.

എന്നാല്‍ പാര്‍ട്ടി കോണ്‍ഗ്രസിനുശേഷം വിമത പ്രവര്‍ത്തനം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാവുമെന്ന സൂചനയും നേതൃത്വം നല്‍കുന്നുണ്ട്‌. ലോക്കല്‍ സെക്രട്ടറി പുല്ലായ്‌ക്കൊടി ചന്ദ്രനെ സ്ഥാനത്തുനിന്നും നീക്കുംവരെ പ്രതിഷേധം തുടരുമെന്നാണ്‌ ഇവരുടെ തീരുമാനം. കോമത്ത്‌ മുരളീധരനെ അനുകൂലിക്കുന്ന വിഭാഗം പ്രവര്‍ത്തകര്‍ തളിപ്പറമ്പ്‌ ടൗണ്‍ കേന്ദ്രീകരിച്ച പ്രകടനം നടത്താനും ആേോചിക്കുന്നുണ്ട. സ്‌ത്രീകളടക്കമുളള പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച്‌ ശക്തി തെളിയിക്കാനാണ്‌ നീക്കം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →