പ്രേക്ഷകർക്ക് താല്പര്യം ആണെങ്കിൽ ശങ്കറിന്റെ കൂടെ ഇനിയും സിനിമ ചെയ്യാൻ ആഗ്രഹമുണ്ട്: നടി മേനക

ഒരു കാലത്ത് മലയാളികളുടെ ഹിറ്റ് ജോഡികളായിരുന്നു മേനകയും ശങ്കറും . നീണ്ട ഇടവേളക്കുശേഷം ഷം ഭ്രമം എന്ന ചിത്രത്തിലൂടെ ഈ ജോഡികൾ വീണ്ടും ഒന്നിച്ചു. തനിക്ക് ഇത്രയും ആരാധകരുള്ള കാര്യം നേരത്തെ അറിഞ്ഞിരുന്നുവെങ്കിൽ ശങ്കറിന്റെ കൂടെ കൂടുതൽ സിനിമ ചെയ്യാമായിരുന്നു എന്ന് മാനക ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ഭ്രമത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ ആയ ബാദുഷ അഭിനയിക്കാനായി തന്നെ വിളിച്ചപ്പോൾ എന്തുകൊണ്ടാണ് എന്നെ വിളിക്കുന്നത് മറ്റാരെയെങ്കിലും വിളിച്ചു കൂടെ എന്ന ചോദ്യത്തിന്ചേച്ചി തന്നെ വരണം എന്നാണ് എല്ലാവരും പറയുന്നത് എന്ന് പറഞ്ഞു. 20 വർഷത്തിനുശേഷം ചില സിനിമകൾ ചെയ്തിരുന്നുവെങ്കിലും ഭ്രമത്തിലെ കഥാപാത്രമാണ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.

പണ്ടത്തെ പ്രേംനസീർ ഷീല ശിവാജിഗണേശൻ പത്മിനി കൂട്ടുകെട്ടുകൾ പോലെ ശങ്കർ മേനക കൂട്ടുകെട്ട് സിനിമയിൽ ഉണ്ടെന്നത വളരെ സന്തോഷം നൽകുന്നു എന്ന് മേനക പറഞ്ഞു. ഭ്രമത്തിൽ അതിഥി വേഷത്തിലെത്തുന്ന മേനക ശങ്കറിന്റ പഴയ ചിത്രങ്ങളിലെ നായികയായ മേനക എന്ന കഥാപാത്രമായി തന്നെയാണ് ആണ് അഭിനയിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →